മലയാളത്തിലെ ഉയർന്നുവരുന്ന താരമാണ് മമിത ബൈജു. വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഉയർന്നുവരുന്ന മുൻനിര നടി എന്നുവേണമെങ്കിലും താരത്തെ വിശേഷിപ്പിക്കാം. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും താരം ഒരു കഥാപാത്രം ചെയ്തിരുന്നു. ഇപ്പോഴിതാ ആ സിനിമ ഇറങ്ങിയതിനു ശേഷം കോളേജിലെത്തിയപ്പോൾ അഭിമുഖീകരിക്കേണ്ടിവന്ന റാഗിങ്ങിനെ പറ്റി പറയുകയാണ് താരം.
പഠിക്കുന്നത് എസ് എച്ച് കോളേജിലാണ്. ആദ്യ വർഷമാണ്. കോളേജിൽ എത്തിയ ആദ്യ ദിവസം തന്നെ അവർ പിടിച്ചു നിർത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്ത് ഒക്കെ ഉള്ളത് എന്ന് ചോദിച്ചു. അത് എന്ന് താൻ മറുപടിയും പറഞ്ഞു. ഏതു സിനിമയിലാണ് അഭിനയിച്ചത് എന്ന് ചോദിച്ചു. ഓപ്പറേഷൻ ജാവയിൽ ആണ് എന്ന് പറഞ്ഞു.
ഓപ്പറേഷൻ ജാവയിൽ എവിടെ എന്നായി അവർ. ആൻറണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടൻറെ പെയർ ആയിട്ടുള്ള അൽഫോൺസ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു. അതേതോ വലിയ പെൺകുട്ടി അല്ലേ താൻ അല്ലല്ലോ? മാസ്ക് ഒന്നു മാറ്റിക്കെ എന്നു പറഞ്ഞു. അവസാനം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തു കാണിച്ചുകൊടുത്തു.
ചേട്ടാ നോക്കിക്കോ ഇത് താൻ തന്നെയാണ് എന്ന് പറഞ്ഞു. എന്നാൽ 2 സിനിമ ഡയലോഗ് പറയൂ എന്ന് പറഞ്ഞു. സവാരിഗിരിഗിരി ഒക്കെ പറഞ്ഞ് താൻ തടിതപ്പി. ഒരു അഭിമുഖത്തിൽ മമിത പറഞ്ഞത് ഇങ്ങനെ. സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് വരത്തൻ, വികൃതി, ഹണി ബീ 2 ,എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സൂപ്പർ ശരണ്യ എന്ന ചിത്രമാണ് താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇത് താരത്തിന് ഏറെ പ്രശസ്തിയും നേടിക്കൊടുത്തു.