നായിക കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് സഹനടിയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് മാളവിക മേനോന്. ഈ അടുത്ത് റിലീസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും മാളവിക പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ സിബിഐ 5 ല്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകള്‍ നേരിടുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് മാളവിക. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരം ഇത് പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലെ ട്രോളുകളും മോശം കമന്റുകള്‍ നിരോധിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെ മാളവികയും പിന്തുണയ്ക്കുകയാണ് അഭിമുഖത്തില്‍.
‘ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഗായത്രി സുരേഷ് പറഞ്ഞ പോലെ മുഖ്യമന്ത്രി ഇടപെടണം. ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായൊരു നിയമം വന്നാല്‍ ഇതിനൊക്കെ ഒരു കുറവ് വരും. അവര്‍ക്ക് പേടിയില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. നല്ലൊരു നിയമം വന്നാല്‍ നല്ലതായിരിക്കും,’ മാളവിക പറഞ്ഞു.
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…