Film News

കുറച്ചധികം കൊനിഷ്ട്ട് ഉണ്ട്, നാട്ടുകാർ ചീത്ത പറയാതിരുന്നാൽ മതി എന്നു ആഗ്രഹിക്കുന്നു. ആശങ്ക പങ്കുവെച്ച് കൊണ്ട് മാലാ പാർവതി.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവ്വം. മമ്മൂട്ടി ആണ് ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിൻറെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്നായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വരുന്നുണ്ട്. ഇതിൽ മിക്ക ക്യാരക്ടർ പോസ്റ്ററുകൾ വളരെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ അടക്കം ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. കുറച്ചു മുൻപു ചിത്രത്തിൻ്റെ ടീസറും പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഈ ടീസർ നേടിയത്.

- Advertisement -

ചിത്രത്തിൽ പ്രശസ്ത നടി മാലാ പാർവതിയും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചിത്രത്തിൽ തൻ്റെത് ഒരു അടിപൊളി കഥാപാത്രമാണ് എന്നാണ് മാലാ പാർവതി പറയുന്നത്. നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രമാണ് ഇത് എന്നും താരം സൂചിപ്പിക്കുന്നു. എന്നാൽ അതിനൊപ്പം തന്നെ തമാശയും ഉണ്ട്.

കഥാപാത്രത്തിൻറെ പേര് മോളി എന്നാണ്. മഹാ കൊനിഷ്റ്റ് കഥാപാത്രമാണ്. ചിത്രത്തിൽ ആദ്യാവസാനം തൻ്റെ കഥാപാത്രത്തിൻറെ സാന്നിധ്യമുണ്ട്. ഇത് കണ്ട് നാട്ടുകാർ തന്നെ തെറി പറയാതിരുന്നാൽ മതി. ഒരു ബ്ലാസ്റ്റ് ബൂം ഹ്യൂജ് പടമാണ് ഭീഷ്മപർവ്വം. ഇതിനുമുൻപ് ഇങ്ങനെ ഒരു ചിത്രം താൻ ചെയ്തിട്ടില്ല. കൊച്ചി കുമ്പളങ്ങി സ്ലാങ്ങിൽ ആണ് തൻറെ കഥാപാത്രം സംസാരിക്കുന്നത്. മാല പറയുന്നു.

മാർച്ച് മൂന്നിന് ചിത്രം പ്രദർശനത്തിന് എത്തുകയാണ്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രൻ ആണ്. സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്.

Abin Sunny

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

24 mins ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

2 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

13 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

14 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

14 hours ago