Film News

അനാഥ കുഞ്ഞാണെന്ന് കരുതി, ഒരുപാട് വർഷം അങ്ങനെ നടന്നു. നടി കീർത്തി സുരേഷിൻ്റേ പുതിയ വെളിപ്പെടുത്തൽ കേട്ടോ?

മലയാളികളുടെ പ്രിയതാരമാണ് കീർത്തി സുരേഷ്. നിരവധി ആരാധകരുണ്ട് താരത്തിന്. തെലുങ്ക് സിനിമയിലാണ് കീർത്തി ഇപ്പോൾ കൂടുതലായും സജീവം. എന്നാൽ മലയാളത്തിലും ചെറുതല്ലാത്ത രീതിയിൽ താരം അഭിനയിക്കുന്നുണ്ട്. കീർത്തി നായികയായി എത്തിയ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രമാണ് വാശി.

- Advertisement -
Web

ഈ കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. ടോവിനോ തോമസ് ആണ് ഇതിൽ നായകൻ. മലയാളികളുടെ പ്രിയതാരം ആയിരുന്ന മേനകാ സുരേഷ് ആണ് കീർത്തിയുടെ അമ്മ. കീർത്തിയുടെ അച്ഛൻ പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാറും. ഒരു സഹോദരിയുണ്ട് കീർത്തിക്ക്. താരമിപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ചെറുപ്പത്തിൽ താനൊരു അനാഥ കുട്ടിയാണെന്ന് വിശ്വസിച്ചു എന്നാണ് കീർത്തി പറയുന്നത്. തന്നെ അച്ഛനും അമ്മയും ദത്തെടുത്ത് വളർത്തി എന്നതായിരുന്നു വർഷങ്ങളോളം വിശ്വസിച്ചത്. സുരേഷ് ഗോപി അങ്കിളാണ് അങ്ങനെതന്നെ പറഞ്ഞു വിശ്വസിപ്പിച്ചത് എന്നും താരം പറയുന്നു. വാശി എന്ന തൻറെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലേ സുരേഷ് ഗോപി അങ്കിൾ തന്നെ പറഞ്ഞു പറ്റിച്ച കാര്യമാണ് ഇത്. ഒരു അനാഥ കുഞ്ഞാണ് എന്ന് പറഞ്ഞ് തന്നെ കളിയാക്കും. അവിടെ ജീവിക്കേണ്ട എങ്കിൽ തൻറെ വീട്ടിലേക്ക് പോന്നോളൂ എന്ന് അങ്കിൾ പറയും. അങ്ങനെ കുറെ കാലം ഇക്കാര്യം താൻ വിശ്വസിച്ചിരുന്നു. ചെറുപ്പത്തിൽതന്നെ വാശിയുള്ള കൂട്ടത്തിലായിരുന്നു എന്നും താരം പറയുന്നു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

45 mins ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

2 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

3 hours ago