മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. നിരവധി ആരാധകരുണ്ട് താരത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. താരം നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് തല്ലുമാല.
ടോവിനോ തോമസ് നായകനായ ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സംവിധാനത്തിലേക്ക് ഉണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ശ്രദ്ധ നേടുകയാണ്. അച്ഛൻറെ പിന്നാലെ മകളും ഈ രംഗത്തേക്ക് ഇറങ്ങുമോ എന്നായിരുന്നു ഒരു പരിപാടിയിൽ അവതാരകൻ ചോദിച്ചത്. സംവിധാനത്തിലേക്ക് എത്തണമെങ്കിൽ കുറച്ച് ലൈഫ് എക്സ്പീരിയൻസ് വേണം എന്ന മറുപടിയാണ് കല്യാണി നൽകിയത്.
അതിനുള്ള ശ്രമത്തിലാണ് എന്നും താരം കൂട്ടിച്ചേർത്തു. നല്ല കഥ കിട്ടുകയാണെങ്കിൽ താൻ ശ്രമിക്കും എന്നും കല്യാണി പറയുന്നു. താരം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. കല്യാണിയുടെ കരിയറിലെ ഇതുവരെയുള്ള മികച്ച ഹിറ്റുകളിൽ ഒന്നായിരിക്കും തല്ലുമാല എന്ന സംശയം പറയാം. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ടോവിനോ തോമസിനെ പുറമെ ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മണവാളൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ചത്. ബ്ലോഗർ ബി പാത്തു എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിച്ചു.