സെലിബ്രിറ്റികളുടെ പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ പതിവാണ്. ചിലരൊക്കെ ഇതില്‍ ചാടിക്കൊടുക്കുകയും ചെയ്യും. ഇതില്‍ ചില അക്കൗണ്ടുകള്‍ കാണുമ്പോള്‍ അത് വ്യാജമാണെന്ന് മനസ്സിലാകുക പോലും ഇല്ല, അത്തരത്തില്‍ ആയിരിക്കും ഈ അക്കൗണ്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പേരില്‍ തുടങ്ങിയ ഫേയ്ക്ക് അക്കൗണ്ടിനെ കുറിച്ചാണ് ഗൗരി കൃഷ്ണ പറയുന്നത്. ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതേ കുറിച്ച് വിശദമായി പറഞ്ഞുകൊണ്ട് ഒരു വീഡിയോ ് ഗൗരി കൃഷ്ണ പങ്കുവെച്ചത്. അത് തന്റെ അക്കൗണ്ട് അല്ലെന്നും ആരും അതില്‍ ചെന്ന് ചാടി കൊടുക്കരുതെന്നും ഗൗരി വീഡിയോയില്‍ എത്തി പറഞ്ഞു.
ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല എന്ന തംപ്നെയിലോടുകൂടെയാണ് വീഡിയോ നടി യൂട്യൂബില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഇടുന്ന വീഡിയോയ്ക്ക് താഴെ എല്ലാം ഒരു ടെലഗ്രാം ലിങ്ക് വരുന്നുണ്ട്. ഗൗരികൃഷ്ണ ഒഫിഷ്യല്‍ ടെലഗ്രാം പേജ് എന്ന് പറഞ്ഞുകൊണ്ടാണ് ലിങ്ക്.
തന്റെ അറിവോടുകൂടിയല്ല അങ്ങനെ ഒരു അക്കൗണ്ട്. അത് ഒരു തട്ടിപ്പ് ആണ്. അതില്‍ ഗിവ് എവേയുടെ ഭാഗമായി ലാപ്ടോപ്പ് കൊടുക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് കണ്ടു. എന്നാല്‍ ഡി സ്റ്റാര്‍ എന്ന കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പില്‍ കൊണ്ടുപോകുന്ന ചാനലാണ് എന്റെ യൂട്യൂബ് ചാനല്‍. ഈ വ്യാജ അക്കൗണ്ടിനെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് അറിയില്ല , ഇത് അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു.
അതേസമയം ആ ലിങ്കില്‍ ആരും കയറരുതെന്നും. അതില്‍ പറയുന്ന കാര്യങ്ങള്‍ ഫോളോ ചെയ്യരുതെന്നും ഒരു ഗൗരികൃഷ്ണ പറയുന്നു. മാത്രമല്ല അതിലേക്ക് മെസ്സേജ് അയച്ച രണ്ടുമൂന്നു പേരോട് അവര്‍ പണം ആവശ്യപ്പെട്ടുവെന്നും അറിയാന്‍ കഴിഞ്ഞുവെന്നും നടി പറഞ്ഞു.