മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഈ ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ മലയാളത്തിലേക്ക് അരങ്ങേറുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ.
പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. ഉടൻ എന്ന ചിത്രമാണ് കേന്ദ്ര കഥാപാത്രമായി ഒടുവിൽ പുറത്തിറങ്ങിയത്. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുക്ക് 2025. ചിത്രം പ്രദർശനത്തിന് എത്തിയിട്ടില്ലെങ്കിലും ഏറെ മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണ ശങ്കർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഓഗസ്റ്റ് 19നാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. ഓഗസ്റ്റ് 25ന് ചിത്രം പ്രദർശനത്തിന് എത്തുക എന്ന അണിയറ പ്രവർത്തകർ അറിയിച്ചു.
ദുർഗയും ഇക്കാര്യം അറിയിച്ചുകൊണ്ട് വിവരം പങ്കുവെക്കുകയുണ്ടായി. പ്രേക്ഷകരെ നിരാശരാകാൻ അനുവദിക്കില്ല എന്നും താരം കുറിച്ചു. എന്തായാലും ഈ വിഷയത്തിൽ ആരാധകർക്ക് സങ്കടം ഉണ്ടെങ്കിലും ഉടൻതന്നെ ചിത്രം പുറത്തിറങ്ങുന്നതിൽ അവർക്ക് സന്തോഷവും ഉണ്ട്.