Film News

അങ്ങനെ ഉള്ള സീനുകള്‍ വരുമ്പോള്‍ മാത്രം എന്തുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാകുന്നു; ശക്തമായി പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ

മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. ചില ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ദുര്‍ഗയ്ക്ക് നേരെ ധാരാളം വിമര്‍ശനം ഉയര്‍ന്നിരുന്നു. കുടുക്ക് , ഉടല്‍ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ആയിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ദുര്‍ഗ. ഒരു സിനിമയില്‍ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീന്‍ ,ഇമോഷണല്‍ സീന്‍ , കോമഡി സീന്‍ ഇതുപോലെയൊക്കെയാണ് താന്‍ ഇന്റിമേറ്റ് സീനുകളെയും കണ്ടിട്ടുള്ളുതെന്ന് ദുര്‍ഗ പറഞ്ഞു.

- Advertisement -


തന്റെ തൊഴിലാണ് താന്‍ ചെയ്യുന്നതെന്ന് ദുര്‍ഗ പറയുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ക്ക് പ്രത്യേക പ്രാധാന്യം ഞാന്‍ കൊടുക്കുന്നില്ല. ഇത്തരം സീനുകള്‍ വരുമ്പോള്‍ മാത്രം എന്താണ് വിവാദം ആകുന്നത് . അതും സ്ത്രീകള്‍ക്ക് നേരെ മാത്രം. ഹിന്ദി , ഇംഗ്ലീഷ് സിനിമകളില്‍ ഇത്തരം സീനുകള്‍ കാണുമ്പോള്‍ ആളുകള്‍ക്ക് പ്രശ്‌നമില്ല . പക്ഷേ ഒരു മലയാള നടി അത് ചെയ്യുന്നത് കണ്ടാല്‍ പ്രശ്‌നമാണ് . എന്തുകൊണ്ടാണ് ഇതൊക്കെ ഇങ്ങനെ പ്രശ്‌നം ആകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ദുര്‍ഗ പറഞ്ഞു.


നേരത്തെ ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു.അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു അര്‍ജുന്‍ കുറിച്ചത് ഇങ്ങനെ.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

38 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

46 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

1 hour ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

1 hour ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago