ദിവ്യ ഉണ്ണിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. നായികയായി അല്ലാതെയും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഒന്നും അത്ര സജീവമല്ല ദിവ്യഉണ്ണി. വിദ്യ എന്ന സഹോദരിയുമുണ്ട് താരത്തിന്.
യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷമാണ് ഇത്. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും നൃത്തത്തിൻ്റെ തിരക്കുകളുമായി കഴിഞ്ഞുകൂടുകയാണ് താരം. രണ്ടു വർഷങ്ങൾക്കു മുൻപ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. പെൺകുഞ്ഞിനു ഐശ്വര്യ എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. ഇടയ്ക്കൊക്കെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ നടൻ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. തന്റെ ഇഷ്ടം നായകനാണ് മോഹൻലാൽ എന്ന് താരം പറയുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ താൻ ഒരു മോഹൻലാൽ ഫാൻ ആണ് എന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല.
വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലാണ് അദ്ദേഹത്തിൻറെ നായികയായി എത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആ ചിത്രം ചെയ്തത്. സിനിമയുടെ കഥ പറഞ്ഞതിനൊപ്പം ആ പാട്ട് കൂടി കേട്ടപ്പോൾ താൻ ഫ്ലാറ്റായി പോയി എന്ന് ദിവ്യ ഉണ്ണി പറയുന്നു.