ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കില്‍ പോലും നടി ഭാമയെ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടി , മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഭാമ അഭിനയിച്ചിരുന്നില്ല. എന്നാല്‍ സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് ഭാമ അറിയിച്ചിരുന്നു.
ഏറെ നാളുകളായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖമായിരുന്നു ഭാമയുടെ കുഞ്ഞിന്റെ. മകളെക്കുറിച്ച് നിരന്തരമായി ആരാധകര്‍ നടിയുടെ ചോദിക്കാറുണ്ട്. എന്നാല്‍ അന്നൊന്നും കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല താരം. കുഞ്ഞു ജനിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ദിവസമായിരുന്നു മകളുടെ ഫോട്ടോയും നടി പുറത്തുവിട്ടത്. ഗൗരി എന്നാണ് മകളുടെ പേര്.
തന്റേത് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ഗര്‍ഭ കാലഘട്ടം തന്നെ ആയിരുന്നുവെന്നു പറയുകയാണ് ഭാമ ഇപ്പോള്‍. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ ആണ് താന്‍. ഒരുപാട് യാത്രകള്‍ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌണ്‍ ആകുന്നത്. ആ സമയത്താണ് ഗര്‍ഭിണി ആയതും നടി പറയുന്നു.
ഗര്‍ഭ കാലം വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്പോലെ തോന്നിയെന്നും ഭാമ പറയുന്നു. മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടര്‍ പറഞ്ഞു തന്നിരുന്നുവെന്നും ഭാമ പറഞ്ഞു.