കുടുംബ വിളക്കില്‍ ഡോക്ടര്‍ അനന്യയായി എത്തിയതോടെയാണ് നടി ആതിര മാധവിനെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. പെട്ടെന്ന് തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ആതിരക്ക് സാധിച്ചു. പകരക്കാരിയായി ആണ് ആതിര കുടുംബവിളക്കിലേക്ക് എത്തുന്നത്.
പിന്നീട് സിനിമയിലേക്കും ആതിര എത്തി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ആതിര തന്റെ കുഞ്ഞു വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട്. അതുപോലെ തന്നെ ഡാന്‍സ് വീഡിയോ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള വീഡിയോസ് എല്ലാം ആതിര ഷെയര്‍ ചെയ്യാറുണ്ട്.
ഈ അടുത്താണ് ആതിര ഒരു അമ്മയായത്. ഗര്‍ഭകാല വിശേഷം പങ്കുവെച്ചു താരം എത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴും കുടുംബവിളക്കില്‍ അഭിനയിച്ചിരുന്നു ആതിര. പിന്നീട് കുറച്ചു കഴിഞ്ഞപ്പോഴാണ് ഇതില്‍നിന്ന് ആതിര ഒരു ബ്രേക്ക് എടുത്തത്. അഭിനയം പൂര്‍ണമായി വിടാതെ താന്‍ മടങ്ങിയെത്തുമെന്നും ആതിര അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുത്തന്‍ ലുക്കില്‍ ഉള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
തന്റെ ഇഷ്ട വസ്ത്രം സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. ചിത്രത്തിന്റെ ഹൈലൈറ്റ് ആതിരയുടെ മുടി തന്നെയാണ്. നീണ്ട ഇടതുര്‍ന്ന മുടിയായിരുന്നു ആതിരക്ക്. എന്നാല്‍ പ്രസവശേഷം മടി വെട്ടി നടി, ഇപ്പോള്‍ ഷോട്ട് ഹെയര്‍ ആണ്. ഈ സ്റ്റൈലും ആതിരക്ക് നന്നായി ചേരുന്ന എന്നാണ് ആരാധകര്‍ പറയുന്നത്.