മലയാളി പ്രേക്ഷകർ ഒന്നാം നെഞ്ചിലേറ്റിയ ചിത്രമാണ് സ്ഫടികം. തിലകൻ, കെപിഎസി ലളിത, മോഹൻലാൽ, ഉർവശി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ആടുതോമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിൻ്റേ കളിക്കൂട്ടുകാരി ആയിരുന്നു തുളസി. ഉർവശി യാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഈ കഥാപാത്രത്തിന് കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യ എന്ന നടിയാണ്.
ഇപ്പോഴിതാ വാശി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. ഒരുപാട് കാലത്തിനു ശേഷം ഒരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് എന്ന് താരം പറയുന്നു. കുറച്ച് സിനിമകളിൽ മാത്രമാണ് ഈ കഥാപാത്രം ഉള്ളത് എന്ന് പറഞ്ഞിരുന്നു. പഠനത്തിൽ ശ്രദ്ധിക്കണം എന്ന് കരുതി അതിനാലാണ് സ്പടികം എന്ന ചിത്രത്തിനുശേഷം അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയത്ത് ഒരുപാട് ചിത്രങ്ങളിൽ നിന്നും അവസരങ്ങൾ വന്നിരുന്നു.
പക്ഷേ അപ്പോഴൊന്നും സിനിമയെ സീരിയസ് ആയി കണ്ടിരുന്നില്ല. മറ്റ് ഏതൊരു മേഖലയെ പോലെയും ഒരുപാട് ഡെഡിക്കേഷൻ വേണ്ട മേഖലയാണ് ഇത്. പഠനം നടക്കുമ്പോൾ അങ്ങനെ മാറി നിൽക്കാൻ തനിക്ക് തോന്നിയില്ല. പഠനത്തിനു ശേഷം ജോലി വിവാഹം കുടുംബം ഒക്കെയായി മുന്നോട്ടുപോയി. അതൊക്കെ തന്നെ മാത്രം തീരുമാനം ആയിരുന്നു.
വാശി ടീമിലുള്ള എല്ലാവരെയും തനിക്ക് നേരിൽ പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അപരിചിതമായ അന്തരീക്ഷത്തിലൂടെ തിരിച്ചുവരവ് നടത്തേണ്ടി വന്നില്ല. ഒരുപാട് ആസ്വദിച്ചാണ് ഈ ചിത്രം ചെയ്തത്. ഒരു കുടുംബം പോലെ യാണ് സിനിമാ സെറ്റ് തോന്നിയത് എന്നും താരം പറയുന്നു.