Film News

കല്യാണം കഴിഞ്ഞപ്പോള്‍ വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇഷ്ടമല്ല; നടി അനുശ്രീ

നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. ഇപ്പോള്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് അനുശ്രീ. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്‍പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്.

- Advertisement -

വിഷ്ണുവുമായി പ്രണയം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്ന് നടി പറയുന്നു. എന്നാല്‍ അപ്പോള്‍ തന്നെ അമ്മ ഫോണ്‍ വാങ്ങി വെച്ചു. പിന്നെ കുറെ നിബന്ധനയും വെച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സമ്മതിക്കാതെ ആയതോടെയാണ് വീടുവിട്ടിറങ്ങി പോയത്. അനുശ്രീ ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും, വളര്‍ന്നത് ഡല്‍ഹിയിലാണ്.

ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തെ ഈ താരം എത്തിയിരുന്നു. കല്യാണത്തിന് മുന്‍പ് അമ്മ വേറെ പിള്ളേരെ സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് താരം പറയുന്നു. എന്നെ മാത്രമേ സ്നേഹിക്കാവൂ, വേറെ പിള്ളേരെ എടുക്കാനോ സ്നേഹിക്കാനോ പാടില്ല എന്നാണ്. കല്യാണം കഴിഞ്ഞപ്പോള്‍ വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇഷ്ടമല്ലെന്നും താരം പറഞ്ഞിരുന്നു.


എല്ലാ വഴക്കുകളും ഞാനാണ് ഉണ്ടാക്കാറുള്ളത്. നിസാര കാര്യത്തിനായിരിക്കും വഴക്ക്. ഞാന്‍ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ അവന്‍ റെയ്സാവും, പിന്നെ ഞാന്‍ സൈലന്റാവും. അത് കണ്ടാല്‍ അവന് വിഷമമാണ്. അപ്പോള്‍ വന്ന് സോറി പറഞ്ഞ് കോംപ്രമൈസിന് വരുമെന്നുമായിരുന്നു നടി പറഞ്ഞത്.

 

 

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago