ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയായ അനുഷ്ക ഷെട്ടി തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചത്. 2005-ല്‍ പുറത്തിറങ്ങിയ ‘സൂപ്പര്‍’ എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നാലെ നിരവധി ചിത്രത്തില്‍ അഭിനയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ വരികയാണ് നടി. യുവി ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അനുഷ്കയാണ് നായിക. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
അതേസമയം 40 വയസ്സ് കഴിഞ്ഞിട്ടും അനുഷ്ക ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇടയ്ക്കിടെ ഓരോ താരങ്ങള്‍ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും അനുഷ്ക എത്താറുണ്ട്. എന്നാല്‍ തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാറില്ല താരം.
ഇപ്പോഴിതാ തനിക്ക് ആദ്യമായി പ്രണയം തോന്നിയ വ്യക്തിയെ കുറിച്ചാണ് നടി പറയുന്നത്. ആള് ഒരു ക്രിക്കറ്റ് താരമാണ്. ആദ്യം ക്രഷ് ആയിരുന്നു പിന്നീട് അത് പ്രണയമായി മാറിയെന്നും അനുഷ്ക പറഞ്ഞു.
ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരന് രാഹുല്‍ ദ്രാവിഡാണ്. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അത് പ്രണയമായി മാറി- അനുഷ്ക ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കരിയറില്‍ ചെറിയ ഒരിടവേള എടുത്തതിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് അനുഷ്കയിപ്പോള്‍.