തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് അനുഷ്ക ഷെട്ടി. താരത്തിന്റെ വിവാഹ സാമ്പത്തിച്ച് നിരവധി വാർത്തകളാണ് വന്നിരുന്നത്. ഇപ്പോഴും അത്തരത്തിലുള്ള വർത്തതന്നെയാണോ ഇതെന്ന് സ്ഥിതീകരിച്ചിട്ടില്ല. നടി അനുഷ്ക ഷെട്ടി വിവാഹിതയാാന് പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.പ്രശസ്ത സംവിധായകന് പ്രകാശ് കൊവേലമുടിയെയാണ് അനുഷ്ക വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്ക് സംവിധായകനായ പ്രകാശ് 2004ല്‍ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലൂ അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അനുഷ്ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നു.
പ്രശസ്ത ബോളിവുഡ് എഴുത്തുകാരിയായ കനിക ധില്ലനെ വിവാഹം കഴിച്ച പ്രകാശ് രണ്ട് വര്‍ഷം മുമ്ബ് വേര്‍പിരിഞ്ഞതായി അടുത്തിടെ സ്ഥിരീകരിച്ചു. ആര് മാധവന്, അഞ്ജലി, ശാലിനി പാണ്ഡെ, ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സെന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന നിശബ്ദമാണ് അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ അനുഷ്കയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. തന്റെ കലയിലൂടെ സ്വയം പ്രകടിപ്പിക്കുന്ന നിശബ്ദ കലാകാരിയായ സാക്ഷി എന്ന കഥാപാത്രത്തെയാണ് അനുഷ്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.