Film News

കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്; അനുമോള്‍

വ്യത്യസ്തമാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടി ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഉപരി സോഷ്യല്‍ മീഡിയ വഴി തന്റെ തായ നിലപാട് വെട്ടിത്തുറന്ന് പറയാറുള്ള ഒരു വ്യക്തി കൂടിയാണ് അനുമോള്‍.
ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്.

- Advertisement -

ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുക എന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം (കഴിക്കണം എന്നുള്ളവര്‍ക്ക്) നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്, അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാല്‍ അത് അംഗീകരിക്കണം. കല്യാണത്തിന്റെ പെര്‍ഫക്ട് ടൈം എന്നത് നിങ്ങള്‍ എപ്പോഴാണ് അതിന് തയ്യാറാവുന്നത് അപ്പോഴാണ്. അല്ലാതെ അതിന് പ്രായ പരിതിയില്ല

ഞാന്‍ പേഴ്സണലി സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു, നാട്ടുനടപ്പ് അതാണ് എന്നാല്‍ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ്‍ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്

വിവാഹം എന്നാല്‍, ജീവിതം പ്രത്യുല്‍പാദനം എന്നിവ നിയന്ത്രിയിയ്ക്കുന്ന ഒരു സ്ഥാപനമാണ്. ഒരു സാമൂഹിക നിയന്ത്രണം… മാന്യത വാ്ഗ്ദാനം ചെയ്യുന്നതിനും, അനന്തരാവകാശത്തിനും അടുത്ത ബന്ധുത്വത്തിനും മാതാപിതാക്കളുടെ ഉത്തരവാദിത്വവും നിയമപരമായ ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ഒക്കെ വേണ്ടിയാണത്. അതിനാണ് വൈവാഹിക സ്റ്റാറ്റസ് നോക്കുന്നത്. നിങ്ങള്‍ കല്യാണത്തിന് തയ്യാറല്ല എങ്കില്‍ ഒരിക്കലും അതിലേക്ക് കടക്കരുത്. അതൊരു അറേഞ്ച്മെന്റ് മാത്രമാണ്. നിര്‍ബന്ധമല്ല.

കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകള്‍ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആണോ.. ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങള്‍ കുറവാണ്. അതുകൊണ്ട് നമ്മള്‍ എപ്പോഴും ചിന്തിയ്ക്കേണ്ടതും കണ്ടത്തേണ്ടതും നമ്മുടെ സന്തോഷം എവിടെയാണ് എന്നുള്ളതാണ്. അതിന് വേണ്ടി ശ്രമിയ്ക്കുക. മറ്റുള്ളവരെ വേദനിപ്പിയ്ക്കരുത്. സ്വന്തം ജീവിതം സ്വയം മുന്നോട്ട് കൊണ്ടു പോകക. ലിംഗഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിയ്ക്കുക- അനുമോള്‍ എഴുതി.

 

 

Anusha

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

9 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

9 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

9 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

9 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

10 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

11 hours ago