Film News

കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്‌നേഹവും കരുതലും മാത്രം; അന്‍സിബയുടെ പോസ്റ്റ് വൈറല്‍

കോഴിക്കോട് വെച്ച് യുവ നടിമാര്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ നിരവധി പേര്‍ പ്രതികരിച്ചു രംഗത്ത് എത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ആളുകള്‍ പ്രതികരിച്ച് തുടങ്ങിയത്. പിന്നാലെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നടിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത് .

- Advertisement -

ഇപ്പോള്‍ ഈ നടിന്മാര്‍ക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് അന്‍സിബ ഹസന്‍. . നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച ഇരു നടിമാരും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അന്‍സിബ പറയുന്നു.

”നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്‌നേഹവും കരുതലും മാത്രം”, എന്നാണ് അന്‍സിബ കുറിച്ചത്. ലൈംഗിക അതിക്രമം തുറന്നു പറഞ്ഞുള്ള നടിമാരുടെ പോസ്റ്റുകളും അന്‍സിബ പങ്കുവച്ചിട്ടുണ്ട്. നിവിന്‍ പോളി, അജു വര്‍ഗീസ് അടമുള്ള താരങ്ങളും യുവ നടിമാരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടിമാര്‍ മാളില്‍ എത്തിയത്. പരിപാടി അവസാനിച്ച് തിരിച്ചു പോകുന്നതിനിടിയിലാണ് നടിമാര്‍ക്കെതിരെ അതിക്രമം നടന്നത്.

 

 

 

 

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

7 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

7 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

8 hours ago