തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ഭീഷ്മപർവം. 14 വർഷത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രമാണ് ഇത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ കേറിയിരുന്നു. നിരൂപകരുടെ വിലയിരുത്തൽ പ്രകാരം ഇതേരീതിയിൽ പോവുകയാണെങ്കിൽ ചിത്രം ഒരുപക്ഷേ സകല റെക്കോർഡുകളും കീഴടക്കിയേക്കും.
മമ്മൂട്ടിക്ക് പുറമേ ചിത്രത്തിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, അനഘ, ശ്രിന്ദ എന്നിവരും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അനഘ. പാൽ പത്തിരി എൻജോയ് ചെയ്ത് പാട്ട് ആണ് പറുദീസ എന്ന് താരം പറയുന്നു. ആളുകൾ അത് ഏറ്റെടുക്കുമെന്ന് അപ്പോഴേ തോന്നിയിരുന്നു. വളരെ അഡിക്ടീവ് ആയിട്ടുള്ള ഒരു ഗാനമാണ് അത്. പ്രാക്ടീസ് ചെയ്തു കഴിഞ്ഞാലും അത് പിന്നെയും കേൾക്കാനുള്ള ഒരു ടെൻഡൻസി ഉണ്ടായിരുന്നു.
അതിനാൽ തന്നെ പാട്ട് ജനങ്ങൾ ഏറ്റെടുക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴും താനിത് കേട്ടിരിക്കും. ഒരു ഓർത്തഡോക്സ് കുടുംബത്തിൽ നിന്നാണ് വരുന്നത്. ചിത്രത്തിലെ ഇൻ്റിമേറ്റ് രംഗങ്ങളെ കുറിച്ച് വീട്ടിൽ സൂചന നൽകിയിരുന്നു. അങ്ങനെ ഒരു സീൻ ഉണ്ടാകും എന്ന് വീട്ടിൽ. അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാകും എന്ന് തനിക്ക് പറഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു.
കാരണം ജോലിയുടെ ഭാഗം കൂടി ആണല്ലോ അത്. അവരെ കൺവിൻസ് ഒന്നും ചെയ്തിട്ടില്ല. ചിത്രം പ്രദർശനത്തിനെത്തുന്നതിന് കുറച്ചുദിവസം മുൻപ് അമ്മയോട് സൂചിപ്പിച്ചു. ഒരു ചെറിയ സൂചന മാത്രം. അമ്മ അപ്പോൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. രംഗം കണ്ടു കഴിഞ്ഞപ്പോൾ നാണമായി എന്നാണ് ചേച്ചി പറഞ്ഞത്. അനഘ പറയുന്നു.