Film News

മേഘ്‌നയുടെ കുഞ്ഞിനെ ഡിസ്റ്റോ എന്നാണ് വിളിക്കുന്നത്, അതിന് കാരണം ഉണ്ട്; അനന്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. ബാലതാരമായി സിനിമയില്‍ എത്തിയ അനന്യ നിരവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളസിനിമയില്‍ കുറച്ചുകാലം നടി സജീവമായിരുന്നു. നടിയായും സഹനടിയായും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകാന്‍ അനന്യയ്ക്ക് സാധിച്ചു. അഭിനയം പോലെ നൃത്തത്തെ തന്റെ ജീവിതത്തിന്റെ ഒരുഭാഗം ആക്കിയിരുന്നു അനന്യ. നിരവധി നൃത്ത പരിപാടികളിലും ഈ താരം എത്തിയിരുന്നു. ഈ അടുത്ത് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് താരം എത്തിയിരുന്നു. ഇപ്പോള്‍ നടിമേഘ്നയുമായുളള സൗഹൃദത്തെക്കുറിച്ചാണ് അനന്യ പറയുന്നത്.

- Advertisement -


മേഘ്നയുമായി അടുത്ത സൗഹൃദമുണ്ട്. 11 വര്‍ഷമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ സിനിമ ചെയ്യുന്ന സമയത്ത് അങ്ങനെ വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 100 ഡിഗ്രി സെല്‍ഷ്യസ് ചെയ്തു. അവിടം മുതലാണ് നല്ല സുഹൃത്തുക്കളായി മാറിയതും സൗഹൃദം ശക്തമായതും ആ ചിത്രത്തിന്റെ സമയത്തായിരുന്നുവെന്നും അനന്യ പറയുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചീരവിനെയും തനിക്ക് പരിചയമുണ്ട്. നേരിട്ട് കാണുന്നത് എന്‍ഗേജ്‌മെന്റിന് ആണ്. ചീരുമായുള്ള പ്രണയത്തെക്കുറിച്ച് മേഘ്‌ന പറഞ്ഞിരുന്നു. അതേസമയം മേഘ്‌നയുടെ കുഞ്ഞിനെ താന്‍ ഡിസ്റ്റോ എന്നാണ് വിളിക്കുന്നതെന്ന് അനന്യ പറയുന്നു. താന്‍ മാത്രമാണ് അങ്ങനെ വിളിക്കുന്നതെന്ന്, താന്‍ അവനെ ആദ്യമായി കണ്ടത് ഭയങ്കര ഡിസ്റ്റന്‍സിലായിരുന്നു ,കൊവിഡ് കാരണം എടുക്കാനും കഴിഞ്ഞില്ല. അതാണ് അങ്ങനെ വിളിക്കുന്നത് അനന്യ പറയുന്നു.

തന്റെ നല്ലൊരു സുഹൃത്താണ് മേഘ്‌ന , ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യേണ്ടതായിരുന്നു , അതിനുള്ള ചര്‍ച്ചകളൊക്കെ നടന്നെങ്കിലും , പിന്നീടാണ് താന്‍ അമ്മയാവാന്‍ പോവുന്ന സന്തോഷം മേഘ്‌ന വിളിച്ചു പറഞ്ഞത്, ഒരു മാസം കഴിഞ്ഞപ്പോഴാണ് ആള്‍ പോയെന്ന് പറഞ്ഞ് കോള്‍ വരുന്നത് അനന്യ പറയുന്നു.

 

Anusha

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

14 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

33 mins ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

3 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

6 hours ago