തീര്‍ത്തും വേറിട്ട രീതിയില്‍ വേ്ലോഗ് ചെയ്യുന്ന നടിയാണ് അമൃത നായര്‍. അമൃതയുടെ ഓരോ വീഡിയോക്കും കാഴ്ചക്കാര്‍ ഏറെയാണ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോസിലും തന്റേതായ കോമഡികളും മണ്ടത്തരം എല്ലാം അമൃത ഉള്‍ക്കൊള്ളിക്കാറുണ്ട്. ഇടയ്ക്ക് അമ്മയുമായുള്ള തല്ലും ഇതില്‍ ഉണ്ടാവാറുണ്ട്. ഇത്തവണ നടിയും തന്റെ സുഹൃത്തുമായ പ്രതീക്ഷയ്ക്ക് പിറന്നാള്‍ സമ്മാനം വാങ്ങിക്കാന്‍ വേണ്ടിയാണ് അമൃത പോയിരിക്കുന്നത്.
പ്രതീക്ഷ തനിക്ക് വേണ്ടപ്പെട്ട ആള് ആണെന്നും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നെല്ലാം അമൃത പറഞ്ഞിട്ടുണ്ട്. എന്നാല്‍ അമൃത ഡ്രസ്സ് വാങ്ങാന്‍ വേണ്ടിയാണ് ഷോപ്പില്‍ കയറിയത് എങ്കിലും അവിടെ നിന്ന് തന്റെ തനി സ്വഭാവം അമൃത പുറത്തെടുത്തു. സംഭവം മറ്റൊന്നുമല്ല അമൃതയുടെ വായിനോട്ടം തന്നെ.
നല്ല അസ്സല് ഒരു കോഴിയാണ് അമൃത എന്ന് ഈ വ്ളോഗ് കാണുന്നവര്‍ക്ക് മനസ്സിലാവും. ഒരു വെള്ള ഷര്‍ട്ട് ഇട്ട ചെറുക്കന്റെ പിന്നാലെ ഓടി നടന്ന് വീഡിയോ എടുക്കുകയായിരുന്നു അമൃത. ചെക്കന് കൊള്ളാവോ എന്ന് അടിക്കടി ചോദിയ്ക്കുന്നും ഉണ്ട്.
വസ്ത്രവും കേക്കും എല്ലാം വാങ്ങി പ്രതീക്ഷയുടെ വീട്ടിലെത്തി. അമൃതയെ കണ്ടതോടെ അമ്പരന്നുപോയി പ്രതീക്ഷ. പ്രതീക്ഷയുടെ അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ വച്ചായിരുന്നു ഇത്തവണ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇത്തവണ കേക്ക് മുറിച്ചു കൊണ്ടുള്ള പിറന്നാള്‍ ആഘോഷം ഒന്നും വേണ്ട എന്നായിരുന്നു പ്രതീക്ഷ തീരുമാനിച്ചിരുന്നത് . ലൊക്കേഷനില്‍ നിന്ന് കേക്ക് മുറിക്കാന്‍ പറഞ്ഞപ്പോഴും അത് വേണ്ടെന്ന് വെക്കുകയായിരുന്നു പ്രതീക്ഷ . വീട്ടിലെത്തിയപ്പോള്‍ കുഞ്ഞമ്മയും ഇതേ ആവശ്യം പറഞ്ഞപ്പോള്‍ അതും നിരസിച്ചു. അവസാനം അമൃതയ്ക്ക് വേണ്ടി കേക്ക് മുറിക്കുകയും ചെയ്തു നടി.