നടിയും സഹസംവിധായികയുമായ അംബികാ റാവു (58) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്കാരം നടത്തുക.
കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അംബികാ റാവു. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ രംഗത്തെത്തിയത്. നടിയെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
കുമ്പളങ്ങി നൈറ്റ്സിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസ്, മീശ മാധവന്, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…