ഏത് പ്രേശ്നങ്ങൾ നമുക്ക് ഉണ്ടാകുമ്പോഴും നമ്മൾ ഒറ്റകെട്ടായി നേരിടുന്നത് കൊണ്ടാവാം നമുക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വലിയ കുഴപ്പങ്ങൾ ഉണ്ടാകാത്തത്. ഈ ദുരന്ത കാലവും നമ്മൾ ഒറ്റകെട്ടായി നേരിടും… കൊറോണ വൈറസ് പ്രതിരോധത്തിന് യുവജനങ്ങളുടെ സന്നദ്ധ സൈന്യം വേണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനായി സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ യൂത്ത് ഡിഫന്‍സ് ഫോഴ്സ് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പേര് അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വെള്ളിത്തിരയിലെ താരമെന്ന ജാഡയൊന്നും ഇല്ലാതെ ടൊവിനോ തോമസും ഈ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് തന്നെയാണ് ടൊവിനോയെ വ്യത്യസ്തനാക്കുന്നതും. ഇതേ കുറിച്ച് മലയാള മനോരമയില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ…
ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്ബോഴും കണ്ണും കാതും പുറത്തേക്ക് തുറന്ന് വയ്ക്കാം എന്നാണ് ടൊവിനോ പറയുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആ അവസരം എല്ലാവരും ഉപയോഗപ്പെട്ടുത്തണം എന്നാണ് ടൊവിനോയുടെ ആഹ്വാനം. യുവജന കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചാണ് ടൊവിനോ പറഞ്ഞത്.
യൂത്ത് ഡിഫന്‍സ് ഫോഴ്സിനെ അതിജീവനത്തിനുള്ള സേന എന്നാണ് ടൊവിനോ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഈ അവസരം എല്ലാവരും നന്നായി ഉപയോഗിക്കണം എന്നും ടൊവിനോ പറയുന്നുണ്ട്. പ്രളയകാലം ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം
കൊറോണ കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി രംഗത്ത് വന്ന ഏകെ സിനിമാതാരം ടൊവിനോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. യുവതാരം സണ്ണി വെയ്ന്‍, നടി പൂര്‍ണിമ ഇന്ദ്രജിത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി എന്നിവരും കൂട്ടിരിപ്പുകാരാവാന്‍ സന്നദ്ധത അറിയിച്ചവരാണ്.
യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിവരങ്ങള്‍ക്ക് ഫോണ്‍: 8086987262, 9288559285, 9061304080