സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ വിജയ് ദേവരെ കൊണ്ടയുടെ പുതിയ ചിത്രമാണ്. ലൈഗർ എന്ന ചിത്രത്തിലാണ് താരം പുതിയതായി അഭിനയിക്കുന്നത്. ബോക്സിങ് പ്രമേയമാക്കിയിട്ടുള്ള ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക് ടൈസൺ ഉണ്ടാകും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ശ്രദ്ധ നേടുന്നത്.
ബ്ലൗസ് ധരിച്ച് കയ്യിൽ റോസാപ്പൂക്കളുമായി പൂർണ നഗ്നനായി നിൽക്കുന്ന വിജയ് ദേവരക്കൊണ്ടയെ ചിത്രത്തിൽ കാണാം. വളരെ പെട്ടെന്നാണ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. നായികമാരെ വെല്ലും ഗ്ലാമറിൽ ആണ് താരം എത്തിയിരിക്കുന്നത് എന്ന് ചിലർ പറയുന്നു. സാല ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്റർ ടാഗ് ലൈൻ. ഒരു ചായക്കടക്കാരൻ നിന്നും മിക്സഡ് മാഷില് ചാമ്പ്യനിൽ എത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് പൂരി ജഗന്നാഥ് ആണ്. ഒരു സ്പോർട്സ് ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രം. ക്ലൈമാക്സ് അടക്കമുള്ള പ്രധാന ഭാഗങ്ങൾ യുഎസിൽ വെച്ചാണ് ചിത്രീകരിച്ചത്. തന്നിൽ നിന്നും എല്ലാം ആവശ്യപ്പെട്ട ചിത്രം. മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നേരിട്ട ചിത്രമാണ് ഇത്. എല്ലാം നിങ്ങൾക്ക് താൻ തരുന്നു.
ഉടൻതന്നെ ചിത്രം പ്രദർശനത്തിന് എത്തും എന്ന് സൂചനയും ഇദ്ദേഹം നൽകുന്നുണ്ട്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. തമിഴ് കന്നട മലയാളം എന്നീ ഭാഷകളിൽ ചിത്രം ഒഴിവാക്കി എത്തും എന്നാണ് വാർത്തകൾ. ഹിന്ദിയിൽ എത്തുന്നതിനാൽ വിജയ് ദേവനെ കൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram