Film News

അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ വീട്ടില്‍ നേരിട്ട് എത്തി നടന്‍ സൂര്യ

ആരാധകര്‍ ഏറെയുള്ള ഒരു നടനാണ് സൂര്യ. ഒരു തമിഴ് നടന്‍ ആണെങ്കില്‍ പോലും മലയാളത്തില്‍ അടക്കം നിരവധി ഭാഷകളില്‍ സൂര്യയെ ആരാധിച്ചു നടക്കുന്നവര്‍ നിരവധിയാണ്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒത്തുകൂടാനും ഈ നടന്‍ സമയം കണ്ടെത്താറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ് സൂര്യ.

- Advertisement -

ഇപ്പോള്‍ ഒരു അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ല സെക്രട്ടറിയായിരുന്ന ജഗദീഷി(27)ന്റെ കുടുംബത്തെയാണ് സൂര്യ ചേര്‍ത്തു പിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.


മരണ വിവരം അറിഞ്ഞ് സൂര്യ ആരാധകന്റെ വീട്ടിലെത്തി. അരമണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്. എന്ത് ആവശ്യങ്ങള്‍ക്കും തന്നെ വിളിക്കാം എന്നും, കൂടെ ഉണ്ടാകും എന്നും സൂര്യ പറഞ്ഞു. മരണവീട്ടില്‍ എത്തിയ സൂര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


അതേസമയം ഇന്നും കൈനിറയെ സിനിമകളാണ് സൂര്യയ്ക്ക്. കമല്‍ഹാസന്‍ നായകനായി എത്തുന്ന ചിത്രം വിക്രത്തിലും അതിഥിയായി സൂര്യ എത്തുന്നുണ്ട്. സിനിമ ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്തും.

 

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

9 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

11 hours ago