തമിഴിലെ പ്രശസ്ത നടനാണ് സൂര്യ. ഈയടുത്താണ് ഇദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. വ്യത്യസ്തതയുള്ള സ്ക്രിപ്റ്റുകൾ കണ്ടെത്തി അഭിനയിക്കുന്ന താരമാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യയാണ് പ്രശസ്ത നടി ജ്യോതിക. തമിഴ്നാട്ടിനു പുറത്തും ഇദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്.
ഇന്ന് കേരളത്തിലും നടൻ സൂര്യയ്ക്ക് ആരാധകർ നിരവധി. ഇടയ്ക്ക് കേരളത്തിൽ എത്തുമ്പോൾ നിരവധി ആരാധകർ ഇദ്ദേഹത്തിന് ചുറ്റും കൂടാറുണ്ട്. ചിലപ്പോഴൊക്കെ ആരാധകർക്ക് ഒപ്പം ഫോട്ടോയെടുത്താണ് ഇദ്ദേഹം മടങ്ങാറുള്ളത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. മക്കളുടെ ചിത്രം പകർത്താൻ ഒരുങ്ങിയ പാപ്പിരാശികളെ തടയുന്ന താരത്തെ വീഡിയോയിൽ കാണാം.
മുംബൈയിലെ ഹോട്ടലിൽ കുടുംബസമേതം താരം എത്തിയിരുന്നു കഴിഞ്ഞദിവസം. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. ഇരുവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാലും ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാൻ സമയത്ത് കുടുംബത്തെ പാപ്പരാസികൾ വളഞ്ഞു. ഇതിനിടയിൽ സൂര്യ അപേക്ഷയുമായി രംഗത്ത് വന്നു.
തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളു. എന്നാൽ കുട്ടികളെ ഒഴിവാക്കണം എന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഇതിനു പിന്നാലെ ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ അപേക്ഷ വകവയ്ക്കാതെ ചില പാപരാസികൾ കുട്ടികളുടെ ചിത്രം വീണ്ടും പകർത്താൻ ശ്രമിച്ചു. എന്നാൽ അപ്പോഴും സൂര്യ ക്ഷമയോടെ അവരോട് അഭ്യർത്ഥിച്ചു.