Film News

വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി നായകനിലേക്ക് സുബീഷ്, സന്തോഷം പങ്കുവെച്ച് ലാല്‍ ജോസ്

നായക വേഷങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സഹനടനായി അഭിനയിക്കേണ്ടി വന്ന നിരവധിപേരെ നമുക്ക് അറിയാം. ഇതില്‍ ചിലര്‍ക്കൊക്കെ വര്‍ഷങ്ങള്‍ക്കുശേഷം ആഗ്രഹിച്ച കഥാപാത്രം ലഭിച്ചിട്ടുണ്ട്. പറഞ്ഞുവരുന്നത് നടന്‍ സുബീഷിനെ കുറിച്ചാണ്. 16 വര്‍ഷത്തിനുശേഷം സുബീഷിന് നായകന്‍ ആവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് .

- Advertisement -

ലാല്‍ ജോസായിരുന്നു ഈ സന്തോഷവാര്‍ത്തയുമായെത്തിയത്. ക്ലാസ്മേറ്റ്സിലൂടെയായാണ് താന്‍ സുബീഷിനൊപ്പം പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവിലെത്തി നില്‍ക്കുന്ന സുബീഷിന് ആശംസയുമായാണ് ലാല്‍ ജോസ് എത്തിയത്. മലയാള സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലൊരുപാട് സന്തോഷിക്കുന്നയാളാണ് ഞാന്‍. ഇത്രയും നാള്‍ ചേര്‍ന്നുനിന്നവരോടെല്ലാം നന്ദി പറയുന്നു. ഇനിയും കൂടെയുണ്ടാവണമെന്നുമായിരുന്നു സുബീഷ് പറഞ്ഞത്.


സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്.


സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും. നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു എന്നായിരുന്നു ലാല്‍ ജോസിന്റെ കുറിപ്പ്. ലാല്‍ ജോസിനൊപ്പമുള്ള ഫോട്ടോയുമായി സുുബീഷും എത്തിയിരുന്നു.
മലയാളസിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുള്ളൊരാളാണ് ഞാന്‍.

യാത്ര തുടങ്ങിയപ്പോള്‍ ഇത്രയൊന്നും ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. ജീവിതത്തിന്റെ അതിപ്രധാനമായൊരു ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ ഇത്രയുംനാള്‍ എന്നോട് ചേര്‍ന്നുനിന്ന മനുഷ്യരോടുള്ള കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. തുടര്‍ന്നും എന്റെ കൂടെയുണ്ടാവുക, പ്രോത്സാഹിപ്പിക്കുക. ലാല്‍ജോസ് സാറിന് സ്‌നേഹം എന്നായിരുന്നു സുബീഷിന്റെ മറുപടി. പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

 

Anusha

Recent Posts

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

9 mins ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

45 mins ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

57 mins ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

58 mins ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

1 hour ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

6 hours ago