Film News

ഇങ്ങള് സ്‌ട്രോങ്ങ് ആണ്, പവര്‍ഫുളാണ്; പാടാത്ത പൈങ്കിളിയിലെ ദേവയെ വാനോളം പുകഴ്ത്തി ആരാധിക, കുറിപ്പ് പങ്കുവെച്ച് സൂരജ്

കുടുംബബന്ധത്തിന്റെ കഥപറയുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. ഈ പരമ്പരയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സൂരജ് സണിന് ഇന്ന് ആരാധകര്‍ ഒത്തിരിയാണ്. പരമ്പരയില്‍ ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിക്കുന്നത്. സീരിയലില്‍ പ്രധാന കഥാപാത്രത്തെ തന്നെയാണ് സൂരജ് അവതരിപ്പിക്കുന്നത്.

- Advertisement -

പാടാത്ത പൈങ്കിളി പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സൂരജിനും ആരാധകര്‍ ഒത്തിരിയായി. സമൂഹമാധ്യമങ്ങളില്‍ സജീവമായ സൂരജ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകര്‍ക്ക് നന്ദിയും സ്‌നേഹവും അറിയിച്ച് സൂരജ് ഒത്തിരി തവണ സമൂഹമാധ്യമങ്ങളിലൂടെ എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു ആരാധക തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സൂരജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൂരജ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നേരിട്ട് നിങ്ങളെ അറിയില്ലെങ്കിലും ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിലൂടെ ഒരുപാട് പേര്‍ നിങ്ങളെ കാണുന്നുവെന്നും ഇഷ്ടപ്പെടുന്നുവെന്നും ആരാധികയുടെ പോസ്റ്റില്‍ പറയുന്നു.

‘നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ ഒരുപാട് അമ്മമാരും മുത്തശ്ശിമാരും ഉള്‍പ്പെടെ ഉണ്ട്. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവര്‍ ഇങ്ങളെ കാണുന്നത്. മറ്റുള്ള സീരിയല്‍ നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്ന എന്തോ ഒരു വല്യ പ്രത്യേകത ഇങ്ങക്ക് ഇണ്ട് അതുറപ്പാണ്. കാരണം ദേവ സ്‌ട്രോങ്ങ് ആണ്. ഓരോ ഡയലോഗും അത്രക്കും പവര്‍ഫുള്‍ ആണ്.’ എന്നും അരാധിക പറഞ്ഞതായി സൂരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സൂരജ് പങ്കുവെച്ച കുറിപ്പ്

‘പ്രിയപ്പെട്ട സൂരജ് ചേട്ടന്, ഇന്ന് ഞാന്‍ അയച്ചു തന്ന ഫോട്ടോ ഇങ്ങള്‍ സ്റ്റോറി ആക്കിയത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഞാന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയപ്പോഴാണ് ഇങ്ങള്‍ക്കുള്ള ഫാന്‍ ബേസിനെ പറ്റി ഞാന്‍ ശെരിക്കും അറിഞ്ഞത്.
എന്റെ സ്റ്റാറ്റസ് എടുത്ത് അതേപോലെ സ്റ്റാറ്റസ് ആക്കിയവരും കുറച്ചൊന്നുമല്ല. സൂരജ് ഏട്ടനെ എങ്ങനെ അറിയാം, നമ്പര്‍ എവിടെ നിന്ന് കിട്ടി, ഒരു വലിയ ഹായ് പറയാമോ ഞങ്ങടെ ദേവക്ക് ,നമ്പര്‍ തരാമോ’തുടങ്ങി നിരവധി ചോദ്യങ്ങള്‍.
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഒന്നും ഇല്ലാത്തവരും ഇങ്ങളെ ഫോളോ ചെയ്യാത്തവരും ഇങ്ങളെ പറ്റി കൂടുതല്‍ ഒന്നും അറിയാത്തവരും ആണ് അവരില്‍ പലരും.

പക്ഷേ ഏഷ്യാനെറ്റിലൂടെ അവര്‍ ഇങ്ങളെ എന്നും കാണുന്നു, ഇഷ്ടപെടുന്നു ഒരു നല്ല അഭിനേതാവിന് ഏതൊക്കെ നവ മാധ്യമങ്ങളില്‍ എത്രയൊക്കെ reach ഇണ്ടെങ്കിലും അതിനുപുറമേ ഒരുപാട് ആളുകള്‍ അവരെ ; അവര്‍ അറിയാതെ സ്‌നേഹിക്കുന്നുണ്ട്. ഇപ്പോ ഒരു കാര്യം പറയാതെ വയ്യ, ലൈക്കിലോ കമെന്റിലോ ഷെയറിലോ ഒതുങ്ങുന്നില്ല ആളുകള്‍ക്ക് ഇങ്ങളോടുള്ള സ്‌നേഹം. പുതുതലമുറയിലും അങ്ങിനെ ആളുകള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ശരിക്കും ആരാധനയുടെ ഒരു ഭാഗം എന്നോണം ഇങ്ങളെ ഓരോ അപ്‌ഡേറ്റും ഫോളോ ചെയ്യുന്ന എന്നെക്കാള്‍ മാസ് ആണ്; ഞാന്‍ പറഞ്ഞ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍.

അതില്‍ ഒരുപാട് അമ്മമാരും മുത്തശ്ശിമാരും ഉണ്ട്. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവര്‍ ഇങ്ങളെ കാണുന്നത്. മറ്റുള്ള സീരിയല്‍ നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്ന എന്തോ ഒരു വല്യ പ്രത്യേകത ഇങ്ങക്ക് ഇണ്ട് അതുറപ്പാണ്. കാരണം ദേവ സ്‌ട്രോങ്ങ് ആണ്. ഓരോ ഡയലോഗും അത്രക്കും പവര്‍ഫുള്‍ ആണ്. ഞാന്‍ പഠിക്കുന്നത് പാലക്കാട് ജയമാതാ കോളേജില്‍ ഫസ്റ്റ് ഇയര്‍ BA English Literature നു ആണ്. ഒരുനാള്‍ ഇങ്ങളെ ഞങ്ങള്‍ കോളേജിലേക്ക് ഗസ്റ്റ് ആയി ക്ഷണിക്കും. അതിനുള്ള ഒരു ഭാഗ്യം പടച്ചോന്‍ ഞങ്ങക്ക് തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. സീരിയല്‍ ഒരുപാട് എപ്പിസോഡുകള്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. നായകനായി വെള്ളിത്തിരയിലേക്ക് വരുന്നതും കാത്ത്, ഇങ്ങടെ ആര്‍മി

Abin Sunny

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

1 hour ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

2 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

2 hours ago