Film News

ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാന്‍ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല; സന്തോഷ വാര്‍ത്ത പങ്കിട്ട് സൂരജ്

സീരിയല്‍ പാടാത്ത പൈങ്കിളി തുടക്കത്തില്‍ കണ്ടവര്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂരജ് സണിനെ ഒരിക്കലും മറക്കില്ല. ആദ്യ പരമ്പരയിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ ഈ താരത്തിന് സാധിച്ചു. അങ്ങനെ ദിനംപ്രതി ഈ നാടനോട് ഇഷ്ടം കൂടി വന്നു. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൂരജ് ഇതില്‍ നിന്ന് പിന്മാറുന്നത്. പിന്നീട് സിനിമയിലും താരം എത്തി. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

- Advertisement -

എല്ലാവർക്കും വാലന്‍റൈൻസ്ഡേ ആശംസകൾ, 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഇന്ന് നിങ്ങളോടെല്ലാം ഒരു സന്തോഷവും അഭിമാനവും പങ്കുവെയ്ക്കാനുണ്ട്. ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ എനിക്കും ഒരു ഹോണററി ഡോക്ടറേറ്റ് (D.Litt) ലഭിച്ചിരിക്കുന്നു. നടൻ, മോട്ടിവേറ്റർ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പരിഗണിച്ചാണിത്. ഞാൻ ഇതിനു അർഹനാണെന്നോ ലഭിക്കുമെന്നോ കരുതിയത് അല്ല, സൂരജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാൻ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു. ഒരു ആക്ടർ എന്നോ ഒരു സാധാരണ മനുഷ്യൻ എന്നോ ഉള്ള നിലയിൽ നിന്നുകൊണ്ട് ചെയ്യാനും ഒരുപാട് പേരിലേക്ക് പല അവസരങ്ങളിലായി ഇറങ്ങി ചെല്ലാനും പറ്റി. ഒരു ആക്ടർ എന്നുള്ള നിലയിൽ ഉള്ള സ്വീകാര്യത അതിനു എന്നെ ഇപ്പൊൾ ഒരുപാട് സഹായിക്കുന്നുണ്ട്. ഇ ഡോക്ടറേറ്റ് എന്ന് ഉള്ളത് ചികിത്സിക്കാൻ അല്ല എന്ന് നമ്മുക്ക് ഒക്കെയറിയാം പക്ഷേ ഇതിൽ ഒരു മോട്ടിവേറ്റര്‍ എന്ന അംഗീകാരം അഭിമാനത്തോടെ പറയാനാണ് എനിക്ക് ഇഷ്ടം.

ഞാൻ ഇതുവരെ ചെയ്ത മോട്ടിവേഷനിലൂടെ പലരെയും കേൾക്കാനും ആ മനസ്സിനെ റിപ്പയർ ചെയ്യാനും ഞാൻ പറയുന്ന കാര്യങ്ങൾ കൂടി കേട്ട് അവരുടെ മനസ്സിൽ അവർക്ക് തന്നെ പരിഹാരങ്ങൾ കണ്ടത്തൊൻ സാധിക്കുന്നത് ഒക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്. ജീവിതം കൈവിട്ടുപോകുമ്പോൾ മരണത്തിൽ ആശ്രയം തേടുന്നവരെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ എന്‍റെ വാക്കുകൾക്ക് സാധിക്കുമെന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്.
ഒരു വാക്കാവും ചിലപ്പോൾ ഒരാൾക്ക് മരുന്ന് ആകുന്നത്. എന്നാൽ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ എന്നും ശ്രമിച്ചു കൊണ്ടിരിക്കും. എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സഹായവും ഒക്കെ ഒരുപാട് തുണച്ചിട്ടുണ്ട് ഈ അംഗീകാരത്തിന് അർഹനാക്കാൻ. ഒറ്റയ്ക്ക് ഒരു കാര്യം ചെയ്യുന്ന പോലെ അല്ലല്ലോ കുറച്ചുപേരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ. എന്നെ ഞാൻ അക്കിയ എൻ്റെ ഗുരുക്കൻമാർക്കും ഒരുപാട് നന്ദി അറിയിക്കുന്നു, സൂരജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

59 mins ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

1 hour ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

4 hours ago