Film News

മിസിസ് ഹിറ്റ്‌ലറില്‍ നിന്നും നടന്‍ ഷാനവാസ് പിന്മാറി , കാരണം ഇതാണ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ്. സീത എന്ന പരമ്പരയില്‍ ഇന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് ഷാനവാസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ കരിയര്‍ മാറ്റിമറിച്ച സീരിയല്‍ കൂടിയായിരുന്നു ഇത്. ഇന്ദ്രന്‍ ആയതോടെ ഷാനവാസിന് ആരാധകരും ഏറെയായി. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പരമ്പരയില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന വാര്‍ത്തയാണ് ഷാനവാസ് പുറത്തുവിട്ടത്. ഇതില്‍ ദേവ കൃഷ്ണ എന്ന കഥാപാത്രത്തില്‍ ആയിരുന്നു ഷാനവാസ് എത്തിയിരുന്നത്. ഡികെ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

- Advertisement -

അതേസമയം ‘സീത’ പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെയാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, പലതും നഷ്ടമായേക്കാമെന്ന് താരം പോസ്റ്റില്‍ പറയുന്നു.

‘ഡികെ’യുടെ കോട്ട് അഴിച്ചുവെച്ച് ‘ഹിറ്റ്‌ലറി’ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് ‘ഡി കെ’ എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ ‘ഹിറ്റ്‌ലറി’നോട് സലാം പറയുന്നു.

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു. ‘ഹിറ്റ്‌ലറി’ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് (‘ഡി കെ’) തന്ന സ്‌നേഹവും സപ്പോര്‍ട്ടും പുതിയ ‘ഡികെ’യ്ക്കും ‘മിസിസ് ഹിറ്റ്‌ലറി’നും കൊടുക്കണം. പുതിയ ‘ഡികെ’യ്ക്കും ‘മിസിസ് ഹിറ്റ്‌ലറി’നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും നടന്‍ കുറിച്ചു.

 

Anusha

Recent Posts

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

12 mins ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

14 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

14 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

16 hours ago