താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല മലയാളികളും കാണാറുള്ളത്. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പല താരങ്ങൾക്കും ഒട്ടനേകം ഫോളോവേഴ്സ് തന്നെയുണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷം നിമിഷനേരം കൊണ്ട് തന്നെ ഇവിടങ്ങളിൽ വൈറൽ ആവും.
ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിൽ അത്തരം ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പറയാൻ പറ്റുമോ? ഒരുപക്ഷേ പ്രേക്ഷകർ ആരും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയാണ് ഇത് എന്ന് പറയേണ്ടിവരും. ഒറ്റനോട്ടത്തിൽ ആളെ പിടികിട്ടിയെങ്കിൽ നിങ്ങൾ ഒരു നല്ല സിനിമ പ്രേമിയാണ്. പിടി കിട്ടാത്തവർക്ക് വേണ്ടി ഒരു ക്ലൂ തരാം. ഈയടുത്ത് വാർത്തകളിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ്.
അതെ, സാക്ഷാൽ ഷമ്മി തിലകൻ ആണ് ചിത്രത്തിൽ ഉള്ളത്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്. ‘ ആനന്ദനടനം ആഡിനാർ’ എന്ന തലക്കട്ടോടെയാണ് ഈ പഴയകാല ചിത്രം താരം പങ്കുവെച്ചത്. ചിത്രം കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് പല മലയാളികളും. ചേട്ടൻ നൃത്തവും അറിയാമായിരുന്നല്ലേ എന്നാണ് പലരും ചോദിക്കുന്നത്.
മലയാളികളുടെ പ്രിയ നടനും ഇതിഹാസ കലാകാരനുമായ തിലകന്റെ മകനാണ് ഷമീത്തിലകൻ. നാടകങ്ങളിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. ഇന്ന് മലയാളത്തിലെ സജീവമായ നടന്മാരിൽ ഒരാളാണ്. വില്ലൻ കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളും എല്ലാം തന്നെ താരം അനായാസമായി ചെയ്യും.