Film News

ജീവിതത്തിന്റെ നേരായ വഴിയില്‍ നടത്തിയ്ക്കുന്നു, പക്ഷെ എന്നോട് ക്ഷമിയ്ക്കണം; സാജന്റെ മകളുടെ കത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. ഇതിനോടകം നിരവധി സീരിയലുകളില്‍ ഈ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തു. സിനിമയിലും സാജന്‍ അഭിനയിച്ചിട്ടുണ്ട് എന്നാല്‍ മിനിസ്‌ക്രീനിലൂടെയാണ് നടന്‍ തിളങ്ങിയത്. ഇപ്പോഴിതാ സാജന്‍ മകള്‍ തനിയ്ക്കും ഭാര്യയ്ക്കും എഴുതിയ ഒരു കത്തുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ്. ഇതിനൊരു സോപ്പിങിന്റെ മണം ഉണ്ട് എന്ന് അവസാനം സാജന്‍ പറയുന്നുണ്ട്.

- Advertisement -

‘ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത്വം നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും’ എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ഫോട്ടോ എടുത്ത് സാജന്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിയ്ക്കുന്നത്, കത്തിന്റെ വരികള്‍ ഇപ്രകാരമാണ്;

‘പ്രിയപ്പെട്ട അമ്മയ്ക്കും അച്ഛനും, ഞാന്‍ മീനു. നിങ്ങളെ പോലെ ഉള്ള രക്ഷിതാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്. നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ആഗ്രഹങ്ങള്‍ നടത്തി തരുന്നു. ജീവിതത്തിന്റെ നേരായ വഴിയില്‍ നടത്തിയ്ക്കുന്നു. പക്ഷെ എന്നോട് ക്ഷമിയ്ക്കണം, എനിക്ക് ഇംഗ്ലീഷില്‍ വളരെ കുറഞ്ഞ മാര്‍ക്ക് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അടുത്ത തവണ നല്ല മാര്‍ക്ക് നേടാന്‍ ഞാന്‍ ഉറപ്പായും ശ്രമിയ്ക്കും.

മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഞങ്ങളുടെ ക്ലാസിലെ കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് ഇന്ന് കണക്ക് ടീച്ചര്‍ പറഞ്ഞു. പക്ഷെ അപ്പോഴും ഞങ്ങള്‍ ശ്രദ്ധ കുറവ് കൊണ്ട് ഒരുപാട് തെറ്റുകള്‍ വരുത്തി. ടീച്ചര്‍ നിങ്ങളോട് ഇത് പറയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഈ കത്ത് എഴുതുന്ന് എന്ന് ഞാന്‍ പറയില്ല. നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കള്‍. നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കള്‍. സ്നേഹത്തോടെ മീനു’

കത്ത് കണ്ട സന്തോഷത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. സത്യസന്ധയായ മകള്‍, ജീവിതത്തില്‍ സാജന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്, മകളുടെ നിഷ്‌കളങ്കത എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

2 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

2 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

3 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

3 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

3 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

4 hours ago