കഴിഞ്ഞ ഡിസംബറിൽ ആണ് പ്രശസ്ത നടൻ റഹ്മാൻറെ മകളുടെ വിവാഹം നടന്നത്. നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ശോഭന, സുഹാസിനി, മോഹൻലാൽ, മേനക സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നത്. ഭാര്യ സുചിത്രയ്ക്ക് ഒപ്പം ആണ് മോഹൻലാൽ ചടങ്ങിനെത്തിയത്. അന്ന് റഹ്മാൻ എഴുതിയ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധനേടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു താരം അത് കുറിച്ചത്.
റഹ്മാന്റെ മകളുടെ പേരാണ് റുഷ്ദ. ഇപ്പോഴിതാ മകൾക്ക് ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്. മകൾ തന്നെയാണ് ഈ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത് എന്ന് താരപുത്രി വ്യക്തമാക്കി. തങ്ങൾ സുഖമായിരിക്കുന്നു എന്നും താരപുത്രി പറഞ്ഞു.
View this post on Instagram
കൊല്ലം സ്വദേശിയായ അൽത്താഫ് നവാബ് ആണ് റുഷ്ദയുടെ ഭർത്താവ്. വേറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടെത്. റഹ്മാൻ തന്നെയാണ് ഇതിനുള്ള മുഖ്യകാരണം. രണ്ടു മക്കളാണ് റഹ്മാന് ഉള്ളത്.
View this post on Instagram
അലീഷ എന്നൊരു മകൾ കൂടി റഹ്മാന് ഉണ്ട്. റഹ്മാനും പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. എ ആർ റഹ്മാന്റെ ഭാര്യ സൈറാബാനുവിന്റെ ഇളയ സഹോദരി മെഹറുനീസയാണ് റഹ്മാന്റെ ഭാര്യ.
View this post on Instagram