മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ബ്ലെസി. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഏതാണ്ട് പത്ത് വർഷമായി ബ്ലെസ്സി ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. കുറച്ചു മുൻപ് കോവിഡ് പ്രതിസന്ധി കാരണം ചിത്രത്തിൻ്റെ ചിത്രീകരണം നിർത്തിവച്ചിരുന്നു. അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ജോർദാനിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു.
പിന്നീട് ഇവരെ ഗവൺമെൻറ് ഇടപെട്ട് തിരിച്ചെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ ഏതാണ്ട് രണ്ട് വർഷത്തിനു ശേഷം ആടുജീവിതം സിനിമയുടെ അടുത്തഘട്ടം ചിത്രീകരണത്തിന് തുടക്കം ആയി ഇരിക്കുകയാണ്. സഹാറ മരുഭൂമിയിൽ ആണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. ഇതിൻറെ വീഡിയോ പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
മാർച്ച് 31ന് താരം അൾജീരിയയിലേക്ക് തിരിച്ചിരുന്നു. ഏതാണ്ട് 40 ദിവസത്തെ ഷൂട്ടിംഗ് സഹാറ മരുഭൂമിയിൽ ബാക്കിയുണ്ട് എന്നാണ് സൂചന. ഇതിനു ശേഷം ഏതാണ്ട് 35 ദിവസത്തോളം ജോർദാനിൽ ഷൂട്ടിംഗ് ഉണ്ടാവും. ജൂണിൽ ആകും താരം ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം.
ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. എന്തായാലും താരം പങ്കുവെച്ച് വീഡിയോ ഇതിനകം ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം ലൈക്കുകൾ വീഡിയോയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്.