സീരിയല്‍ നടന് നിരഞ്ജനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു താരം കൂടിയാണ് നിരഞ്ജന്. ഈ അടുത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷമെല്ലാം നിരഞ്ജന് പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ട് നിരഞ്ജന് പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടി .
സ്നേഹത്തിന്റെ കുഞ്ഞു രാജകുമാരനു ഒരായിരം പിറന്നാള്‍ ആശംസകള്‍. പ്രതിസന്ധികള്‍ നിന്റെ ചിരിയില്‍ അലിഞ്ഞു ചേരുന്നു മോനെ. അന്ന് മുതല്‍ ഇന്നോളം നിന്റെ അമ്മ അനുഭവിച്ചതിന്റെ ആകെത്തുകയാണ് ഇന്ന് നിന്റെ മുഖത്തു വിരിയുന്ന ചിരി. ഓരോ അമ്മയുടെയും വേദനകളുടെ ആകെത്തുകയാണ് ഓരോ അച്ഛന്മാരുടെയും കൈകളില്‍ ഇരുന്നു കുടുകുടെ ചിരിക്കുന്ന മക്കള്‍. താങ്ക് യൂ അമ്മൂ കുഞ്ഞൂട്ടനെ എനിക്ക്, ഒരുപാടു വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും എനിക്ക് തന്നതിനു. ഹാപ്പി ബര്‍ത്ത് ദേ ദ്വൈവിക് കുഞ്ഞൂട്ടായെന്നായിരുന്നു നിരഞ്ജന് കുറിച്ചത്.
മകനായ കുഞ്ഞൂട്ടന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു നിരഞ്ജന് മകന്റെ ചോറൂണ് ചടങ്ങ് നടത്തിയത്. ഉണ്ണിക്കണ്ണന്റെ മുന്നില്‍ കുഞ്ഞൂട്ടന് ചോറുണ്ടപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് നിരഞ്ജന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് . ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടു.
ഇതുവരെ നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു. മൂന്നുമണി പരമ്പരയിലൂടെ നിരഞ്ജന് തുടക്കം കുറിച്ചത്. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു.