പ്രതീക്ഷിച്ചതുപോലെ മലയാളസിനിമയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിയാതെ പോയ നടനാണ് നരേന്. എങ്കിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ ശക്തമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു നരേന് എത്തിയത്. പിന്നാലെ അച്ചുവിന്റെ അമ്മ എന്ന സിനിമയില്‍ നായക വേഷത്തിലും താരം എത്തി. കോളേജ് കാലഘട്ടത്തിന്റെ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ നരേന് അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.
മലയാളസിനിമയില്‍ കൃത്യമായ ഒരു സ്ഥാനം കണ്ടെത്താന്‍ കഴിയാത്തതിനെ കുറിച്ചാണ് നടന് ഇപ്പോള്‍ പറയുന്നത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ തനിക്ക് തമിഴില്‍ നിന്ന് ചിത്തിരം പേസുതെടീ സിനിമ വന്നിരുന്നു, 60 ദിവസത്തെ ഡേറ്റിന് വേണ്ടിയാണ് പോയതെങ്കിലും ആറ് മാസത്തോളം ആ സിനിമ നീണ്ടുനിന്നു. സിനിമയ്ക്ക് വേണ്ടി പ്രത്യേകം ഗെറ്റപ്പുകള്‍ എല്ലാം സ്വീകരിച്ചതിനാല്‍ മറ്റു ചിത്രങ്ങളില്‍ ഒന്നും ആ സമയത്ത് അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന് നടന് പറയുന്നു.
പിന്നീട് മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാം എന്ന് കരുതി കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് മുഖംമൂടി എന്ന ചിത്രം വരുന്നത്. അങ്ങനെ ഒന്നരവര്‍ഷത്തോളം ആ സിനിമയ്ക്കു വേണ്ടി പോയി. എന്നാല്‍ തന്റെ ചിത്തിരം പസുതെടീ എന്ന ചിത്രം മികച്ച വിജയം നേടി. മലയാളത്തില്‍ നിന്ന് കൂടുതല്‍ അവസരം വരുന്നതിനുമുമ്പ് തമിഴില്‍ ചില ചിത്രങ്ങള്‍ എടുത്തിരുന്നു .
അവിടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 6 , 8 മാസം എടുക്കും. അതിനാല്‍ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിക്കാന്‍ സാധിച്ചില്ല . തമിഴില്‍ ശ്രദ്ധ കൊടുത്തപ്പോള്‍ മലയാളത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടു. ഇതൊക്കെ തന്നെയാണ് മലയാളത്തില്‍ ഒരു നീണ്ട ബ്രേക്ക് വരാന്‍ കാരണവും. മലയാളത്തില്‍ കുറെ നല്ല സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും നരേന് പറഞ്ഞു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…