Film News

ഇന്ന് തൻറെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിൻറെ കാരണം സുരേഷ് ഗോപിയാണ്. എൻറെ ഹൃദയത്തിൽ സുരേഷിന് എന്നും ഒരു സ്ഥാനമുണ്ട്. വൈറലായി മണിയൻപിള്ളരാജുവിൻറെ വാക്കുകൾ.

തൻറെ മകൻ ജീവിച്ചിരിക്കാൻ കാരണം സുരേഷ് ഗോപിയാണ് എന്ന് വെളിപ്പെടുത്തുകയാണ് മണിയൻപിള്ള രാജു. കോ വിഡ് കാലത്തെ ഒരു അനുഭവമാണ് മണിയൻപിള്ളരാജു പങ്കുവെച്ചത്. മകൻ സച്ചിനെ കുറിച്ചാണ് മണിയൻപിള്ളരാജു പറയുന്നത്. ഗുജറാത്തിൽ വളരെ വിദൂരമായ ഒരു സ്ഥലത്ത് എണ്ണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മകൻ.

- Advertisement -

ഒരു വർഷം മുൻപ് രണ്ടാം കോവിഡ് തരംഗം ശക്തിപ്രാപിച്ചു തുടങ്ങിയ സമയം. മൂത്തമകൻ സച്ചിന് കോവിഡ് പിടിപെട്ടു. വളരെ രൂക്ഷമായി അവനെ അത് ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപ്പോയി. ആരോഗ്യനില അത്യന്തം ഗുരുതരമായി. ഗുജറാത്തിൽ നിന്നും ഇതിനെക്കുറിച്ച് അറിയുമ്പോൾ ആരെ സമീപിക്കണം എന്ന് തനിക്ക് അറിയില്ലായിരുന്നു.

വളരെ പെട്ടെന്നാണ് സുരേഷ്ഗോപിയെ ഓർത്തത്. കരച്ചിലോടെ താൻ അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാ വിശദാംശങ്ങളും കൃത്യമായി ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം ഫോൺ വെച്ചു. പിന്നെ എല്ലാം അത്ഭുതമാണ് നടന്നത്. ഏതാണ്ട് നാല് എംപിമാരെ അദ്ദേഹം ബന്ധപ്പെട്ടു. വളരെ റിമോട്ട് ആയി സ്ഥിതി ചെയ്യുന്ന ആ സ്ഥലത്തേക്ക് അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എത്തി. ഏതാണ്ട് അഞ്ചു മണിക്കൂർ യാത്ര ചെയ്ത് അവർ മകനെയും കൊണ്ട് രാജ്കോട്ടിലെ ആശുപത്രിയിലെത്തി. എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടർമാർ അവിടെ ഉണ്ടായിരുന്നു.

ചിലപ്പോൾ ഒരല്പം കൂടി വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. സുരേഷിൻറെ ഇടപെടൽ കൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാനും ചികിത്സകൾ നൽകാനും കഴിഞ്ഞത്. ഇന്ന് തൻ്റെ മകൻ ജീവിച്ചിരിക്കുന്നു എങ്കിൽ അതിന് കാരണക്കാരൻ സുരേഷ് ഗോപി ആണ്. സുരേഷിനെ തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. എന്നും തൻറെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ഉണ്ടാകും. താരം വ്യക്തമാക്കി.

Abin Sunny

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago