ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കോട്ടയം പ്രദീപ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടന് ലഭിച്ചു. അങ്ങനെ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കവെയാണ് നടന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഇത്രയും നാള് കോമഡി കഥാപാത്രങ്ങള്‍ ചെയ്തുവെങ്കില്‍ ഇനി ഒരു സീരിയസ് കഥാപാത്രം ചെയ്യണം എന്ന ഒരു ആഗ്രഹം കൂടി ഉണ്ടെന്ന് പ്രദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ അഭിനയജീവിതത്തിന് കുടുംബക്കാര് നല്കുന്ന പിന്തുണയെ കുറിച്ചും നടന് പറഞ്ഞിരുന്നു.
എല്‍ഐസി ജീവനക്കാരന് കൂടിയാണ് പ്രദീപ്. സിനിമയില്‍ എത്തിയെങ്കിലും ജോലി വിട്ടിരുന്നില്ല ഈ നടന്. തന്റെ കുടുംബത്തില്‍ നിന്ന് കിട്ടുന്ന അതേ പിന്തുണ ഓഫീസില്‍ നിന്നും ലഭിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ചെറുപ്പത്തിലെ തന്നെ ഏറെ ലാളിച്ചാണ് വീട്ടുകാര്‍ വളര്‍ത്തിയത്. കലാപരമായ തന്റെ കഴിവുകളെയും അച്ഛന് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഞാന്‍ സിനിമയിലെത്തുന്നത് കാണാന്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.
അമ്മയും ഭാര്യയും എല്ലാം സിനിമ കണ്ട് അഭിപ്രായം പറയാര് ഉണ്ട്. എന്നാല്‍ എന്റെ സിനിമകളുടെ വലിയ വിമര്ശകന് മകന് വിഷ്ണു പ്രദീപാണ്. ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് വിഷ്ണു. സംവിധാനത്തില്‍ ഏറെ ഇഷ്ടം ഉണ്ട് വിഷ്ണുവിന്. മകളും പഠിക്കുകയാണ്. അവളും സിനിമ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും പ്രദീപ് പറഞ്ഞിരുന്നു.
അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് പ്രദീപ് അഭിനയലോകത്തേക്ക് എത്തുന്നത്. ഈ നാട് ഇന്നലെ വരെ എന്ന ഐവി ശശി ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ഭാഷകളില്‍ നിരവധി സിനിമകള്‍ പ്രദീപിന് ചെയ്യാന്‍ സാധിച്ചു. എങ്കിലും ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം ഈ നടന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിന് സാധിച്ചില്ല.
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…