താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. ബാല്യകാല ചിത്രങ്ങൾ കാണുന്നത് പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന സംഗതിയാണ്. ചിലരൊക്കെ തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ നേരിട്ട് പങ്കുവയ്ക്കാറുണ്ട്. മറ്റുചിലർ അങ്ങനെ പങ്കു വയ്ക്കാറില്ല. എന്നാൽ ചില ആരാധകർ കുതുകികൾ ഇവയൊക്കെ കുത്തിപ്പൊക്കി കൊണ്ടു വരാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഒരു പഴയ ചിത്രമാണ്.
ഈ ചിത്രത്തിൽ കാണുന്ന വ്യക്തിയെ നിങ്ങൾക്ക് തിരിച്ചറിയാമോ? ഒറ്റനോട്ടത്തിൽ ഇയാളെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങൾ കിടിലൻ സിനിമ പ്രേമിയാണ്. ഇനിയിപ്പോൾ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ കുഴപ്പമൊന്നുമില്ല. താഴേക്ക് വായിച്ചാൽ നിങ്ങൾക്ക് ആളെ പിടി കിട്ടും. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ഇത്.
മലയാളസിനിമയ്ക്ക് പത്മരാജൻ്റെ കണ്ടെത്തൽ. അതെ ജയറാമിൻ്റെ കുട്ടിക്കാല ചിത്രമാണ് ഇത്. പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്നാണ് താരം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി വളർന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ജയറാം നായകനായി.
ജയറാം നായകനായുള്ള ചിത്രങ്ങൾ കാണാൻ കുടുംബപ്രേക്ഷകരുടെ തിരക്കായിരുന്നു. കൊച്ചിൻ കലാഭവൻ ജയറാമിൻ്റെ വളർച്ചയ്ക്ക് ഏറെ മുതൽക്കൂട്ടായി എന്നു പറയാം. നിരവധി കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന നൽകിയിട്ടുണ്ട് ഈ സ്ഥാപനം. മലയാളത്തിനു പുറമെ ജയറാം ഇപ്പോൾ തമിഴിലും, തെലുങ്കിലും സജീവമാണ്.