ഇക്കഴിഞ്ഞ ദിവസമാണ് രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. എസ്എഫ്ഐ പ്രവർത്തകർ ആണ് ഓഫീസ് അടിച്ചു തകർത്തത്. സംഭവത്തിൽ ഏതാണ്ട് ഇരുപതിലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. അന്ന് സിനിമാ താരങ്ങൾ അടക്കം സംഭവത്തിനെതിരെ പ്രതിഷേധിക്കുക ഉണ്ടായി.
ഇപ്പോഴിതാ പ്രശസ്ത നടൻ ധർമ്മജൻ ബോൾഗാട്ടി വിഷയത്തിൽ പ്രതികരിക്കുകയാണ്. ഭാവിയിൽ പ്രധാനമന്ത്രി വരെ ആകേണ്ട നേതാവിനെ ഓഫീസ് തല്ലി പൊളിക്കുക എന്ന് വെച്ചാൽ ഇവിടെ സാധാരണക്കാരൻ്റേ അവസ്ഥ എന്താകും എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ബഫർസോൺ വിഷയത്തിൽ അദ്ദേഹം ഉചിത സമയത്ത് പ്രതികരിക്കും എന്നും ധർമ്മജൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവാണ്. ഭാവിയിൽ പ്രധാനമന്ത്രി വരെ ആകേണ്ട വ്യക്തിയാണ്. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനും ഒക്കെയാണ്. അങ്ങനെയൊരു നേതാവിൻറെ ഓഫീസ് തല്ലി പൊളിക്കുക എന്ന് വെച്ചാൽ സാധാരണക്കാരൻ്റേ അവസ്ഥ എന്താകും? ധർമ്മജൻ ചോദിക്കുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തെ ഇടി ചോദ്യം ചെയ്യുകയാണ്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. അദ്ദേഹത്തിന് എപ്പോൾ പ്രതികരിക്കണം എന്ന് തോന്നുന്നു അപ്പോൾ ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കും. നിർബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാൻ ആർക്കും സാധിക്കില്ല എന്നും ധർമ്മജൻ വ്യക്തമാക്കി.