മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റില്‍ അന്നും ഇന്നും എന്നും ഉണ്ടാവും നടി ഭാവന. വിവാഹത്തോടെ മലയാള സിനിമയോട് ബൈ പറഞ്ഞ താരം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളികള്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. നടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നടന് ചന്തുനാഥ് ആണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ഏറെ രസകരം. ഒരു മനുഷ്യന് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ/അവളുടെ പുഞ്ചിരി/ചിരി ആണ് എന്നാണ് ഭാവനയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ചന്തു കുറിച്ചത്.
അവള് മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുമെങ്കിലും, അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്, ഈ പ്രിയപ്പെട്ടവള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ശരിക്കും വളരെ രസകരമായിരുന്നുവെന്നും ചന്തു പറയുന്നു.
അപ്പൂപ്പനും ആണ്‍കുട്ടികളും എപ്പിസോഡുകളും, ഇടവേളകളിലെ ഗോസിപ്പുകളും ഉച്ചത്തിലുള്ള ചിരിയും ഒരുമിച്ചുള്ള ട്രിപ്പുമൊക്കെ മിസ് ചെയ്യുമെന്നും ചന്തു കുറിച്ചിട്ടുണ്ട്. ചന്തുവിനെ താനും മിസ് ചെയ്യുമെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭാവനയും കുറിച്ചിട്ടുണ്ട്. അതാ നമുക്കിത്ര ഭംഗിയെന്നും ഹാഷ്ടാഗില് ഭാവന പറയുന്നു.
എന്തായാലും താരങ്ങളുടെ ഫോട്ടോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ചിത്രത്തിലെ ഭവനയുടെ ലുക്കിനെ കുറിച്ച് ആരാധകര്‍ കമന്റ് എഴുതി. ഭാവന ഒന്നുംകൂടി സ്ലിംമ്മായി സുന്ദരി ആയിട്ടുണ്ട് എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.