മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്ക്കൊപ്പമുള്ള പഴയൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പാപ്പു ബാലയ്ക്ക് ജന്മദിനാശംസകള് നേരുകയാണ്. ഡാഡി എന്ന് തന്നെ വിളിക്കുന്ന മകളെ അപ്പ എന്ന് തിരുത്തുന്നുണ്ട് ബാല വീഡിയോയില്‍.ഓര്‍മ്മകളുടെ കണ്ണുനീരുമായി ആദ്യമായി ഈ വീഡിയോ ഞാന്‍ പങ്കുവെക്കുകയാണ്. എന്റെ പിറന്നാള്‍ ദിവസം തന്നെ കോടതിയില്‍ വച്ച് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും, എന്റെ മാലാഖ പാപ്പു എനിക്കൊപ്പം നില്‍ക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്സ് ഡെ. എല്ലാ അച്ഛന്മാര്ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു എന്നാണ് ബാല വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്. പതിവ് പോലെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്. ഒരിക്കലും ഒരു അമ്മ ചെയ്യാന്‍ പാടില്ലാത്ത കാര്യം ആണ്. അമൃത ചെയ്തത്. നിങ്ങള്ക് ഇടയില്‍ എന്ത് പ്രശ്നവും ആയിക്കോട്ടെ. പക്ഷെ ഒരിക്കലും ഒരു അച്ഛനെ മകളില്‍ നിന്ന് വേര്‍പെടുത്തരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, മക്കള്‍ വേണമെകില്‍ ആദ്യം മകളുടെ അമ്മയെ റെസ്പെക്ട് ചെയ്യണം. അല്ലാതെ ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.മുമ്പും മകളെക്കുറിച്ച് ബാല വളരെ വൈകാരികമായി സംസാരിച്ചിട്ടുണ്ട്. മകളെ കാണാന്‍ അമൃത തന്നെ അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തെ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായപ്പോള്‍ കാണാന്‍ മകളേയും കൂട്ടി അമൃത വന്നിരുന്നു. എന്നാല്‍ ബാല പറയുന്നത് നുണയാണെന്നും ഒരിക്കല്‍ പോലും ബാല തന്നോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കുകയാണ് ബാലയുടെ ലക്ഷ്യമെന്നുമാണ് അമൃത പറഞ്ഞത്.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…