മലയാള സിനിമയിൽ വീണ്ടും സജീവമാകുവാൻ ഒരുങ്ങുകയാണ് നടൻ ബാബു ആൻറണി. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ഒമർ ലുലു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തൻറെ പഴയ ആക്ഷൻ ഹീറോ ഇമേജിലേക്ക് തിരികെ മടങ്ങുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ ബാബു ആൻറണി ഇപ്പോൾ സജീവമാണ്.
ഇടയ്ക്കൊക്കെ ചിത്രങ്ങളും വിശേഷങ്ങളും ഇതിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച ഒരു വിമർശനത്തിന് താരം നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മോഹൻലാലിനും എംജി സോമനും ഒപ്പം നിൽക്കുന്ന ഒരു പഴയ ലൊക്കേഷൻ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിനു താഴെ ഒരാൾ കമൻറ് ഇട്ടു. താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ രാജ്യം 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അതിനെ സംബന്ധിച്ച് ഒന്നും ഇതിൽ കാണുന്നില്ല. ഇത്തരത്തിൽ അർത്ഥം വരുന്ന ഒരു കമൻറ് ആയിരുന്നു ഒരാൾ പങ്കുവെച്ചത്.
ഉടൻതന്നെ ബാബു ആൻറണി ഇതിനു മറുപടിയും നൽകി. താങ്കൾ ഇന്ത്യയിൽ അല്ലേ, നാളെയാണ് സുഹൃത്തേ 75 വാർഷികം എന്നായിരുന്നു ഇദ്ദേഹം നൽകിയ മറുപടി. മികച്ച പ്രതികരണമാണ് ബാബു ആന്റണി നൽകിയ കമൻറ് എത്തുന്നത്. നിരവധി പ്രേക്ഷകർ ഈ കമൻറ് ലൈക് ചെയ്യുന്നുണ്ട്.
കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് നൽകിയത് എന്നാണ് പ്രേക്ഷകരുടെ പക്ഷം. താരൻ നായകനായി പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. തമിഴിൽ വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിലും ബാബു ആൻറണി അഭിനയിക്കുന്നുണ്ട്.