മമ്മൂട്ടി നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ പ്രകടനം മികച്ച പ്രേക്ഷക പ്രീതി പിടിച്ചു പറ്റുകയാണ് ചിത്രത്തിൽ. രത്തിന ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് ഇവർ. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശി എന്ന നടനാണ്.
പാർവ്വതിയും മമ്മൂക്കയും സിനിമയിലുടനീളം തന്നോട് സഹകരിച്ചു എന്നത് ഏറെ സന്തോഷം ഉണ്ടാക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഒപ്പം അഭിനയിക്കാൻ അവർ രണ്ടുപേരും കാണിച്ച മനസ്സ് വലുതാണ്. പ്രത്യേകിച്ചും പാർവ്വതി കാണിച്ച മനസ്സിന് അവരെ താൻ നമിക്കുന്നു. സിനിമയിൽ തനിക്ക് എന്തു വാല്യൂ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇത്രയും വാല്യൂ ഇല്ലാത്ത ഒരാളുടെ ജോഡിയായി അഭിനയിക്കാൻ തയ്യാറായതിന് പാർവതിയോട് സ്നേഹവും ബഹുമാനവും ഉണ്ട്.
മമ്മൂട്ടിയും പാർവതിയും ആവേശങ്ങൾ ചെയ്യുമെന്ന് ധൈര്യം സംവിധായകനും തിരക്കഥാകൃത്തുകൾക്കും ഉണ്ടായിരുന്നു. നാടകത്തിൽ നിന്ന് വരുന്ന വ്യക്തിയാണ് താൻ. നന്നായി പെർഫോം ചെയ്യും എന്ന് അവർക്ക് അറിയാം. പക്ഷേ സിനിമയിൽ എന്ത് കാണിക്കും എന്ന് ആർക്കും അറിയില്ലല്ലോ. ആ ആശങ്ക എല്ലാവരുടെയും പിന്തുണയും സഹായവും കൊണ്ട് നീങ്ങി കിട്ടി.
അത്രയും നല്ല പെരുമാറ്റം ആയിരുന്നു അവരുടേത്. താരം ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ. എന്തായാലും ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു മുഴുനീള നെഗറ്റീവ് വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.