ഒരു കാലത്ത് ചിത്രങ്ങളില്‍ തിളങ്ങി നിന്ന നടനാണ് അബ്ബാസ്. ഒരു പിടി നല്ല ചിത്രങ്ങളിലെല്ലാം മികച്ച വേഷം ചെയാന്‍ അബ്ബാസിന് കഴിഞ്ഞിട്ടുണ്ട്. കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ നടന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ തമിഴകത്ത് അബ്ബാസ് നായകനായി സജീവമായിരുന്നു.
എല്ലാ വിജയത്തിന് പിന്നിലും ഒരു കഥയുണ്ടെന്ന പോലെ അബ്ബാസിന്റെ ജീവിതത്തിലും ഉണ്ട് അത്തരത്തില്‍ ഒരു കഥ. ഒരു നോവിന്റെ കഥ. ഇപ്പേള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ എത്തവേയാണ് നടന് സിനിമയില്‍ നിന്നും മാഞ്ഞു പോവുന്നത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അബ്ബാസിന്റെ വ്യക്തിജീവിതം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച അബ്ബാസ് ആയിരിക്കുകയാണ് ഇപ്പോള്‍. അബ്ബാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ന്യൂസിലാന്‍ഡില്‍ പോയിട്ടാണ് താന്‍ ജോലി നോക്കിയത് എന്ന് അബ്ബാസ് പറയുന്നു.
അവിടെ പെട്രോള്‍ പമ്പില്‍ ജോലിയെടുത്തു പിന്നീട് ബൈക്ക് മെക്കാനിക്കായി, കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ജോലിയെുത്തുവെന്നും അബ്ബാസ് പറയുന്നു. സിനിമയില്‍ ഇന്ന് ഇടവേളയെടുത്താലും ഒരു സിനിമ നടന് എന്താണ് ചെയ്യുന്നത് എന്ന് ഇന്ത്യയില്‍ ആള്ക്കാര് നോക്കും. എന്നാല്‍ ന്യൂസിലാന്‍ഡില്‍ എന്നെ അങ്ങനെ നോക്കാന്‍ ആരുമില്ലെന്നും താരം പറയുന്നു.
തന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധ ഘട്ടങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് നടന് ഈ കാര്യങ്ങളും തുറന്നു പറഞ്ഞത്. ആത്മഹത്യാപ്രവണതയുള്ള ടീനേജേഴ്സിനെ അത്തരം ചിന്തകളില്‍ നിന്നും മാറ്റാന്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി താന്‍ ഓസ്ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്ട്ടിഫിക്കേഷന് കോഴ്സ് ചെയ്തുവെന്നും അബ്ബാസ് പറയുന്നു. തനിക്കും ആത്മഹത്യാ ചിന്ത ഉണ്ടായിരുന്നെന്നും നടന് പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…
തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…