മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. സിനിമയില്‍ നിന്ന് നല്ല അവസരം ലഭിച്ചപ്പോഴും സീരിയല്‍ വിടാന്‍ ഈ താരം തയ്യാറായില്ല. പരമ്പര സീതയില്‍ അഭിനയിച്ചതിന് പിന്നാലെ സ്വാസികയ്ക്ക് നിരവധി ആരാധകര്‍ വന്നുചേര്‍ന്നു. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട് സീതയിലെ കഥയും കഥാപാത്രങ്ങളെല്ലാം.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്നത്തെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സ്വാസികക്ക് കഴിഞ്ഞു. അഭിനയം പോലെ നൃര്ത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സ്വാസിക. ഇതിനിടെ അവതാരികയായും സ്വാസിക എത്തിയിരുന്നു.
എവിടെയും നല്ല എനര്ജിയോടുകൂടിയാണ് സ്വാസികയെ കാണാന്‍ കഴിയുക, അതിപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലില്‍ ആണെങ്കിലും അവതാരികയായിട്ടായണെങ്കിലും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ എങ്ങനെയാണ് ഇങ്ങനെ എനര്‍ജിയോടുകൂടി നില്‍ക്കുന്നത് എന്നാണ് സഹപ്രവര്‍ത്തകര്‍ താരത്തോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി സ്വാസിക പറഞ്ഞത് ഇങ്ങനെ .. രാത്രി ഒരു സാധനം രഹസ്യമായി കുടിക്കുന്നുണ്ട്. എന്നാല്‍ എല്ലാത്തിനും മേലെ തന്റെ പ്രൊഫഷനോടുള്ള താല്പര്യമാണ് ഈ എനര്‍ജി നിലനിര്‍ത്തുന്നത് എന്നും നടി പറഞ്ഞു.
സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുള്‍ എനര്‍ജ്ജിയില്‍ തന്നെയായിരിയ്ക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തുമെന്നും സഹപ്രവര്ത്തകന് പറഞ്ഞു.