Social Media

ഉര്‍വ്വശി മനോജ് കെ ജയന്റെ, കാവ്യയുടെ വിവാഹ മോചനത്തിന് മറ്റൊരു കാരണം ഉണ്ട്; ജ്യോത്സന്‍ പങ്കുവെച്ച കുറിപ്പ്

ഒരു കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാഹ മോചന വാര്‍ത്തകളായിരുന്നു നടി ഉര്‍വ്വശിയുടെ മനോജ് കെ ജയന്റെ. പരസ്പരം ഒന്നിച്ച് പോവാന്‍ കഴിയാതെ വന്നതോടെ ഇവര്‍ വേര്‍പിരിഞ്ഞത്. പിന്നീട് ഇവര്‍ മറ്റു വിവാഹം കഴിക്കുകയും ചെയ്തു. അതുപോലെ നടി കാവ്യ മാധവന്റെ നിശാല്‍ ചന്ദ്രയുമായുടെ വിവാഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരും വൈകാതെ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു . നിശാല്‍ പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. കാവ്യ നടന്‍ ദിലീപിനെ വിവാഹം കഴിച്ചു.

- Advertisement -

ഇപ്പോള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഭക്തന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പില്‍ ഉര്‍വ്വശി- മനോജ് കെ ജയന്‍ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ – നിശ്ചല്‍ വിവാഹ ബന്ധത്തെ കുറിച്ചും പറയുകയാണ്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേര്‍പെടുത്തേണ്ടി വന്നത് എന്നതിനും ജ്യോത്സന്‍ കൂടിയായ ഭക്തന് വിശദീകരണമുണ്ട്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുന്‍കൂര്‍ ജാമ്യവും ഭക്തന്‍ എടുക്കുന്നുണ്ട്.

വിശ്വാസത്തിൻ്റെ പേരിലുള്ള വിലയിരുത്തലായാണ് ഭക്തൻ തൻ്റെ പരാമർശത്തെ കാണുന്നത്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുൻകൂർ ജാമ്യവും ഭക്തൻ എടുക്കുന്നുണ്ട്. കൊല്ലൂർ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തൽ എന്നതാണ് ശ്രദ്ധേയം. കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സർവ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിലെ ആ ഭാഗം ഇങ്ങനെയാണ്. ‘സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല.എത്താൻ പറ്റില്ല.തടസങ്ങൾ പലതും സംഭവിക്കാം. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം . ആ ക്ഷേത്രത്തിൽ പുരുഷൻമാർ സർവ്വാഭരണത്തോടെ വരും ദേവിയുമായി അടുത്ത സുഹൃത്തുക്കളും ആകും. ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നിൽ എത്തിയതെങ്കിൽ പിന്നീട് ശ്രദ്ധിച്ചാൽ അറിയാം ജീവിത ശൈലിയിലെ മാറ്റം. പ്രശസ്തി, സമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും, നൂറു ശതമാനവും. എം ജി ആർ, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷൻ വരെ കിട്ടിയവരുടെ ലിസ്റ്റെടുത്താൽ ഏറ്റവും കൂടുതൽ ഈ അമ്മയുടെ മക്കൾ തന്നെ.’

കൊല്ലൂർ മൂകാംബികയുടെ വിഗ്രഹത്തിൽ രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിആർ കൊടുത്ത വിലമതിക്കാനാകാത്ത വാളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് മൂന്ന് ഗുണങ്ങൾ ഉള്ളവരെ മാത്രമാണെന്നും നിർമ്മല ഭക്തിയും വിശ്വസ്നേഹവും ലാളിത്യവുമാണ് ആ ഗുണങ്ങളെന്നും കുറിപ്പിലുണ്ട്. ഒരു ഭക്തൻ എന്ന നിലയിൽ കുറിച്ചിടുന്നതാണ് ഇതെന്നും ഒരു ആധികാരികതയും ഇതിനില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ചില വ്യക്തികൾ തൊഴുതു പോരാൻ നിന്നാൽ ദേവി വിടില്ല. അങ്ങനെ നിർത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു.

ഉർവ്വശി – മനോജ് ക ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്രൻ എന്നിവരാണ് അവർ. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കു അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്നേഹവും എല്ലാം ആയി തോന്നുമെന്നും വൈറലാകുന്ന കുറിപ്പിൽ പറയുന്നു. നിരവധി ഭക്തരാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

Anusha

Recent Posts

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

49 mins ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

1 hour ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

12 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

12 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

13 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

14 hours ago