മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് റോണ്സണ് വിന്‍സന്റ്. ഹിറ്റ് പരമ്പരയായിരുന്ന ഭാര്യയില്‍ ജോണ്സണ് അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഈ നടന്. പിന്നീട് ബിഗ് ബോസിലേക്ക് റോണ്സണ് എത്തി. വര്‍ക്ഔട്ട് എല്ലാം കൃത്വമായി ചെയ്യുന്ന വ്യക്തിയാണ് റോണ്സണ് . എന്നാല്‍ ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഇതെല്ലാം മൊത്തത്തില്‍ മാറി. ഷോയില്‍ നിന്നും കുടവയറുമായിട്ടാണ് താരം പുറത്തെത്തിയത്.
ഇതിന്റെ വീഡിയോ പങ്കിട്ട് ലൈവ് വര്‍ക്ഔട്ട് സെക്ഷനുമായി ഉടനെ വരുന്നുണ്ടെന്നും താരം അറിയിച്ചു. 92 ദിവസങ്ങളിലെ ബിഗ്ഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. എന്ന് പറഞ്ഞുകൊണ്ടാണ് റോണ്സണ് രംഗത്ത് എത്തിയത്.
View this post on Instagram
ഇപ്പോഴിതാ ഇതിന് ശേഷം തനിക്ക് ഒത്തിരി പേര് മെസേജ് അയച്ച സന്തോഷമാണ് താരം പങ്കിട്ടത. ‘ഇതിനോടകം തന്നെ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി 1200- ഓളം ആളുകള്‍ മെസ്സേജുകള്‍ വാട്സാപ്പില്‍ എന്നോടൊപ്പം ഈ fitness യാത്രയില്‍ ചേരാനായി ആഗ്രഹം അറിയിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.
View this post on Instagram
ജനങ്ങളുടെ ഈ response കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഒപ്പം ഒരുപാട് സന്തോഷവുമുണ്ട്. ഞാന്‍ ഒറ്റയ്ക്കു ഇത് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ സന്ദേശങ്ങള്‍ എത്താന്‍ വൈകുന്നത് കൊണ്ട് ആരും നിരാശരാകരുത്. പലരും ഇതിന്റെ ‘fees payment’ ഒക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങളുടെ സ്നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം. എത്രയും പെട്ടെന്ന് നിങ്ങള്‍ ഓരോരുത്തരിലേക്കും എത്തിച്ചേരാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും വിട്ടു പോയതോ അല്ലെങ്കില്‍ പുതിയതായി join ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കില്‍ comment boxil #getfitwithron എന്ന് type ചെയ്യുക. ഞാന്‍ ബന്ധപ്പെടുന്നതായിരിക്കും. I will be updating u soon..’, എന്നാണ് താരം പങ്കുവെച്ചത്. വയറൊക്കെ കുറച്ച് പഴയ ജിം ബോഡിയിലേക്ക് താരം എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.