Film News

ഇത് എന്റെ മകൾ കൽക്കി : മാതൃദിനത്തിൽ അമ്മയായ സന്തോഷം പങ്കുവച്ച് നടി അഭിരാമി, ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് അഭിരാമി. സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള അഭിരാമി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

- Advertisement -

ഇപ്പോഴിതാ അഭിരാമി മാതൃദിനത്തിൽ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്. അമ്മയായ സന്തോഷമാണ് അഭിരാമി പങ്കുവക്കുന്നത്.

ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന സന്തോഷമാണ് മാതൃദിനത്തിൽ ആരാധകരുമായി അഭിരാമി പങ്കുവക്കുന്നത്.

താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു.

പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിംസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’– അഭിരാമി കുറിച്ചു.

അതേസമയം പോസ്റ്റിനു പിന്നാലെ അഭിരാമിക്ക് മാതൃദിന ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനൻ ആണ് അഭിരാമിയുടെ ഭർത്താവ്. 2009 ൽ വിവാഹിതരായ അഭിരാമിക്കും ഭർത്താവ് രാഹുലിനും കുട്ടികളില്ല. ഇപ്പോൾ അഭിരാമി ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത അഭിരാമി വീണ്ടും തിരിച്ചു വരവിനു ഒരുങ്ങുകയാണ്.

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.

Abin Sunny

Recent Posts

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

20 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

39 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

2 hours ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 hours ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago