Film News

സീരിയൽ മേഖലയിൽ മറ്റൊരു താരവിവാഹം കൂടി, അഭിയുടെയും ദീപക്കിൻ്റെയും വിവാഹ നിശ്ചയം കഴിഞ്ഞു – ഏറ്റെടുത്തു മലയാളികൾ

അഭി നവ്യുടെയും ദീപക് കുമാറിൻ്റെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീരിയൽ മേഖലയിലൂടെ പ്രശസ്തനായവരാണ് ഇവർ. കഴിഞ്ഞ ഒരു വർഷക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇപ്പോൾ വിവാഹനിശ്ചയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി വീഡിയോ പങ്കുവെച്ചത്.

- Advertisement -

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷം. എൻറെ അവസാന ശ്വാസം വരെ ഞാൻ നിന്നെ സ്നേഹിക്കും. സ്നേഹവും പിന്തുണയും എപ്പോഴും ഞാൻ നൽകുമെന്നും സത്യം ചെയ്യുന്നു. ഐ ലവ് യു” – ഇതായിരുന്നു വീഡിയോ പങ്കു വെച്ച ശേഷം അബി നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനു താഴെ ദീപക്കും കമൻറ് ചെയ്തിരുന്നു. “സ്നേഹവും സന്തോഷവും കൊണ്ട് വിറച്ചു പോയ നിമിഷം” എന്നായിരുന്നു വീഡിയോയുടെ താഴെ ദീപക് നടത്തിയ കമൻറ്.

തിരുമണം എന്ന പരമ്പരയിലെ നവീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് ദീപക് ശ്രദ്ധിക്കപ്പെടുന്നത്. വാർത്ത വായിക്കുന്ന അവതാരിക ആയിട്ടാണ് അഭി നവ്യ കരിയർ ആരംഭിച്ചത്. പിന്നീട് ആയിരുന്നു സീരിയൽ മേഖലയിലേക്ക് താരം കടന്നത്. കണ്മണി എന്ന പരമ്പരയിലെ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിലെ പ്രകടനം വളരെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു താരത്തിന് നേടികൊടുത്തത്. ഇതിനു ശേഷം നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്. പിന്നീട് അഭിനയം മേഖലയിൽ സജീവമാവുകയായിരുന്നു താരം.

കേരളത്തിൽ ധാരാളം ആരാധകരാണ് ഇരുവർക്കും ഉള്ളത്. തമിഴ് പരമ്പരകളിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും കേരളത്തിലും ധാരാളം ആളുകൾ ഈ പരമ്പരകൾ കാണാറുണ്ട്. യുവാക്കളാണ് ഈ പരമ്പരകൾ കാണുന്നവരിൽ അധികവും. അതുകൊണ്ട് തന്നെ ധാരാളം മലയാളികൾ ആണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. എന്നായിരിക്കും വിവാഹമെന്നത് ഇവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago