മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപിസുന്ദർ. മലയാളത്തിനു പുറമേ മറ്റു ചില തെന്നിന്ത്യൻ ഭാഷകളിലും ഇദ്ദേഹം സംഗീതം ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിൻറെ പങ്കാളിയാണ് അഭയ ഹിരണ്മയി. ഒരു പിന്നണി ഗായിക കൂടിയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മിനി സ്കർട്ട് ധരിച്ചുകൊണ്ടുള്ള മിറർ സെൽഫി ആണ് താരം പങ്കുവെച്ചത്.
തൂക്കികൊല്ലാതിരിക്കാൻ പറ്റുമോ? ഇല്ല അല്ലെ? ഇങ്ങനെയാണ് താരം കുറിച്ചത്. ഈ കഴിഞ്ഞ ദിവസം നടി റീമ ക്കെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു. താരം കൊച്ചിയിൽ ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. മലയാളസിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ ആവശ്യകതയെ കുറിച്ചാണ് റിമ സംസാരിച്ചത്.
ഇതിൻറെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ നിരവധി മലയാളികളുടെ ശ്രദ്ധ പോയത് സംസാരിച്ച വിഷയത്തെക്കുറിച്ച് ആയിരുന്നില്ല. അത് റീമയുടെ കാലുകളിലേക്ക് ആയിരുന്നു. തൊട്ടുപിന്നാലെ റീമയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. കടുത്ത അധിക്ഷേപം ആണ് താരത്തിനെതിരെ ഉണ്ടായത്.
View this post on Instagram
ലോകം മുന്നോട്ടു പോയാലും ജീർണ്ണിച്ച ചിന്തകളാണ് തങ്ങളെ നയിക്കുന്നത് എന്ന ഒരു വിഭാഗം മലയാളികൾ ഇതിലൂടെ വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു. ഇതിനിടയിൽ റീമേക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. രഞ്ജിനി ഹരിദാസ്, അനശ്വര രാജൻ, സയനോര തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഭയ ഹിരണ്മയിയും രംഗത്തെത്തിയിരിക്കുന്നത്.